Connect with us

Ongoing News

ഏകദിനത്തിലും ഹര്‍മന്‍പ്രീത് നയിക്കും; ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു

യുവതാരം ജമീമ റോഡ്രിഗസും സ്പിന്നര്‍ രാധ യാദവും ഏകദിന സ്‌ക്വാഡില്‍ ഇല്ല. ഇരുവര്‍ക്കും ടി-20യില്‍ ഇടം ലഭിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി | ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു. മിതാലി രാജ് വിരമിച്ച സാഹചര്യത്തില്‍ ഏകദിനത്തിലും ഹര്‍മന്‍പ്രീത് കൗറാണ് ടീമിനെ നയിക്കുക. യുവതാരം ജമീമ റോഡ്രിഗസും സ്പിന്നര്‍ രാധ യാദവും ഏകദിന സ്‌ക്വാഡില്‍ ഇല്ല. ഇരുവര്‍ക്കും ടി-20യില്‍ ഇടം ലഭിച്ചു. എന്നാല്‍, ഓള്‍റൗണ്ടര്‍ സ്‌നേഹ റാണക്ക് രണ്ടിലും ഇടം ലഭിച്ചില്ല. ഓപ്പണര്‍ സബ്ബിനേനി മേഘനയെ രണ്ട് സ്‌ക്വാഡിലും ഉള്‍പ്പെടുത്തിയപ്പോള്‍ തനിയ ഭാട്ടിയ, ഹര്‍ലീന്‍ ഡിയോള്‍ എന്നിവര്‍ ഏകദിന സ്‌ക്വാഡില്‍ മാത്രമാണ് ഉള്ളത്.

മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളാണ് പര്യടനത്തിലുള്ളത്. ജൂണ്‍ 23ന് ടി-20 പരമ്പരയോടെയാണ് പര്യടനത്തിന് തുടക്കമാവുക.

 

---- facebook comment plugin here -----

Latest