Connect with us

Kerala

സുപ്രീംകോടതിയില്‍ സംസ്ഥാനത്തിന്റെ സ്റ്റാന്‍ഡിങ് കൗണ്‍സലായി ഹര്‍ഷദ് വി ഹമീദിന് പുനര്‍നിയമനം

2021 ലാണ് ഹര്‍ഷദ് വി ഹമീദിനെ സ്റ്റാന്റിംഗ് കൗണ്‍സലായി നിയമിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി| സുപ്രീംകോടതിയില്‍ സംസ്ഥാനത്തിന്റെ സ്റ്റാന്‍ഡിങ് കൗണ്‍സലായി ഹര്‍ഷദ് വി ഹമീദിന് പുനര്‍നിയമനം. കഴിഞ്ഞ മൂന്ന് വര്‍ഷമായി സംസ്ഥാനത്തിന്റെ സ്റ്റാന്റിംഗ് കൗണ്‍സലായി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു അദ്ദേഹം. സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റെയാണ് തീരുമാനം. 2021 ലാണ് ഹര്‍ഷദ് വി ഹമീദിനെ സ്റ്റാന്റിംഗ് കൗണ്‍സലായി നിയമിച്ചത്.

2013ല്‍ സുപ്രീംകോടതി അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡായി. കഴിഞ്ഞ 23 വര്‍ഷമായി സുപ്രീംകോടതി അഭിഭാഷകനാണ് ഹര്‍ഷദ് വി ഹമീദ്. എറണാകുളം ആലുവ സ്വദേശിയാണ്.

Latest