Connect with us

harthal attackl

ഹര്‍ത്താല്‍ ആക്രമണം: മട്ടന്നൂരില്‍ മൂന്ന് പി എഫ് ഐക്കാര്‍ അറസ്റ്റില്‍

കോന്നിയില്‍ നാല് പ്രവര്‍ത്തകരുടെ വീട്ടില്‍ പരിശോധന

Published

|

Last Updated

കണ്ണൂര്‍/ പത്തനംതിട്ട ‌ പി എഫ് ഐ ഹര്‍ത്താലുമായി ബന്ധപ്പെട്ടുണ്ടായ ആക്രമണത്തില്‍ മട്ടന്നൂരില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ബൈക്ക് യാത്രക്കാരന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞ കേസില്‍ പി എഫ് ഐ പ്രവര്‍ത്തകനായ സഫ്‌വാന്‍, പോലീസിനെ ആക്രമിച്ച കേസില്‍ സത്താര്‍, സജീര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് രാവിലെയാണ് പോലീസ് സംഘം മൂന്ന് പേരെയും പിടികൂടിയത്.

അതിനിടെ പി എഫ് ഐയുടെ നിരോധനത്തിന് പിന്നാലെ മലപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയതില്‍ യു എ പി എ പ്രകാരം കേസെടുത്തു. അതേ സമയം പത്തനംതിട്ട കോന്നിയില്‍ നാല് പി എഫ് ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ പോലീസ് പരിശോധന നടത്തി. ഹര്‍ത്താല്‍ ദിനത്തില്‍ കെ എസ് ആര്‍ ടി സി ബസ് ആക്രമിച്ച സംഭവത്തിലാണ് പരിശോധന. രണ്ട് പേരെ പോലീസ് കസ്റ്റിഡയിലെടുത്തിട്ടുമുണ്ട്.

Latest