Kerala
ഹര്‍ത്താല്‍ ദിന അക്രമം; കണ്ണൂരില്‍ വ്യാപക റെയ്ഡ്
പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്തിലിനിടെ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് റെയ്‌ഡെന്നാണ് അറിയുന്നത്

കണ്ണൂര്‍ | പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സ്ഥാപനങ്ങളില്‍ പോലീസ് റെയ്ഡ്.മട്ടന്നൂര്‍, ചക്കരക്കല്ല്, ഇരട്ടി, താണ എന്നിവിടങ്ങളിലെ വിവിധ സ്ഥാപനങ്ങളിലാണ് പോലീസ് റെയ്്ഡ് നടത്തുന്നത്. പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്തിലിനിടെ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് റെയ്‌ഡെന്നാണ് അറിയുന്നത്.
കണ്ണൂര്‍ താണക്ക് സമീപമുള്ള ഹൈപ്പര്‍മാര്‍ക്കറ്റില്‍ കണ്ണൂര്‍ ടൗണ്‍ എസ് ഐയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി.സ്ഥാപനത്തിന്റെ പാര്‍ട്ണര്‍മാരില്‍ ചിലര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത് എന്നാണ് അറിയുന്നത്.
കണ്ണൂര്‍ എ സി പി രത്നകുമാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് റെയ്ഡ്. പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ദിനത്തില്‍ കണ്ണൂരില്‍ വ്യാപക അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ഇതിന് പിറകെയാണ് പോലീസ് റെയ്ഡ്