HARTAL
ജൂണ്‍ 10നും 16നും ഇടുക്കിയില്‍ ഹര്‍ത്താല്‍
എല്‍ ഡി എഫും യു ഡി എഫുമാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

തൊടുപുഴ | പരിസ്ഥിതിലോല മേഖലകള്‍ സംബന്ധിച്ച സുപ്രീം കോടതി ഉത്തരവില്‍ പ്രതിഷേധിച്ച് ഇടുക്കിയില്‍ ഈ മാസം രണ്ട് ഹര്‍ത്താലുകൾ. 10ന് എല്‍ ഡി എഫും 16ന് യു ഡി എഫുമാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ആദ്യം എല്‍ ഡി എഫും പിന്നീട് യു ഡി എഫും ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയായിരുന്നു.
സംരക്ഷിത വനത്തിന്റെ ചുറ്റളവിലുള്ള ഒരു കി മീ പ്രദേശം പരിസ്ഥിതിലോല പ്രദേശങ്ങളായി പ്രഖ്യാപിച്ച ഉത്തരവായിരുന്നു സുപ്രീം കോടതിയുടെത്. കേരളത്തില്‍ നൂറുകണക്കിന് കുടുംബങ്ങളെ ബാധിക്കുന്ന ഉത്തരവാണിത്. സംസ്ഥാനത്ത് വനത്തോട് ചേര്‍ന്ന മേഖലയില്‍ നിരവധി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്.
---- facebook comment plugin here -----