Connect with us

buffer zone

കണ്ണൂരിലെ മലയോര മേഖലകളില്‍ ഇന്ന് ഹര്‍ത്താല്‍

ജനവാസ മേഖലകളെ ബഫര്‍സോണ്‍ പരിധിയില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താല്‍

Published

|

Last Updated

കണ്ണൂര്‍ | വനാതിര്‍ത്തിയിലെ പരിസ്ഥിതിലോല മേഖല പ്രഖ്യാപനത്തിനെതിരെ കണ്ണൂരിലെ മലയോര മേഖലകളിലെ അഞ്ച് പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍. എല്‍ ഡി എഫും സര്‍വ്വകക്ഷി കര്‍മ സമിതിയുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍, ആറളം, അയ്യന്‍കുന്ന് എന്നീ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍.

വൈകിട്ട് അഞ്ചിന് ഇരിട്ടിയില്‍ നടക്കുന്ന ബഹുജന റാലി തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. ജനവാസ മേഖലകളെ ബഫര്‍സോണ്‍ പരിധിയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

 

Latest