Connect with us

Ongoing News

ഹര്‍ത്താല്‍ അക്രമം: പി എഫ് ഐ ഭാരവാഹികളുടെ സ്വത്തുക്കള്‍ ജപ്തി ചെയ്യാന്‍ ഉത്തരവ്

നാളെ വൈകിട്ട് അഞ്ചിനു മുമ്പായി ജപ്തി നടപടികള്‍ പൂര്‍ത്തീകരിച്ച് ജില്ലാ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് 23-ാം തിയതിക്കകം സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍മാരോട് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍.

Published

|

Last Updated

തിരുവനന്തപുരം | പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ അക്രമവുമായി ബന്ധപ്പെട്ട് ഭാരവാഹികളുടെ സ്ഥാവരജംഗമ വസ്തുക്കള്‍ ജപ്തി ചെയ്യാന്‍ ഉത്തരവിട്ട് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍. നാളെ വൈകിട്ട് അഞ്ചിനു മുമ്പായി ജപ്തി നടപടികള്‍ പൂര്‍ത്തീകരിച്ച് ജില്ലാ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് 23-ാം തിയതിക്കകം സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ട്. പിടിച്ചെടുത്ത സ്വത്തുക്കള്‍ ലേലം ചെയ്യും.

നടപടികള്‍ വൈകുന്നതില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് കഴിഞ്ഞ ദിവസം അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ജപ്തി നടപടികള്‍ പൂര്‍ത്തീകരിക്കുന്നതില്‍ സമയക്രമം പാലിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് അന്ത്യശാസനം നല്‍കുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഉത്തരവ് പുറത്തിറക്കിയത്.

Latest