National
ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ രാജിവച്ചു
ജനനായക് ജനതാ പാര്‍ട്ടി (ജെജെപി)യുമായുള്ള ബിജെപി സഖ്യം തകര്‍ന്നതാണ് ഖട്ടാറിന്റെ രാജിക്ക് കാരണം.
ന്യൂഡല്‍ഹി| ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ രാജി വച്ചു. ഈ വര്‍ഷം അവസാനം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി. ഗവര്‍ണറുടെ വസതിയില്‍ നേരിട്ടെത്തിയാണ് മനോഹര്‍ ലാല്‍ ഖട്ടാര്‍ രാജിക്കത്ത് നല്‍കിയത്. ജനനായക് ജനതാ പാര്‍ട്ടി (ജെജെപി)യുമായുള്ള ബിജെപി സഖ്യം തകര്‍ന്നതാണ് ഖട്ടാറിന്റെ രാജിക്ക് കാരണം.
മന്ത്രിസഭ പിരിച്ചുവിട്ട് ആറ് സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണയോടെ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ ബിജെപി എംഎല്‍എമാര്‍ രാജ്ഭവനിലെത്തും. മനോഹര്‍ ലാല്‍ ഖട്ടാര്‍ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമോ എന്ന കാര്യം വ്യക്തമല്ല. അതേസമയം ഖട്ടാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പുതിയ മന്ത്രിസഭ ഉച്ചയ്ക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഏഴ് ജെജെപി എംഎല്‍എമാര്‍ ബിജെപി സര്‍ക്കാരിനെ പിന്തുണയ്ക്കും. മനോഹര്‍ലാല്‍ ഖട്ടാറിന് പകരം നയബ് സിംഗ് സെയ്നി, സഞ്ജയ് ഭാട്ടിയ എന്നിവരില്‍ ഒരാള്‍ പുതിയ മുഖ്യമന്ത്രിയായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.