namaz blocked
പൊതു സ്ഥലങ്ങളില്‍ ജുമുഅ നിസ്‌കാരം അനുവദിക്കാന്‍ കഴിയില്ലെന്ന് ഹരിയാന മുഖ്യമന്ത്രി
പൊതു സ്ഥലത്തെ നിസ്‌കാരം വഴി ഉണ്ടാവാനിടയുള്ള സംഘര്‍ഷ സാധ്യത ഒഴിവാക്കണമെന്നും അത് അനുവദിക്കുകയില്ലെന്നും മനോഹര്‍ ലാല്‍ ഘട്ടര്‍ പ്രസ്താവിച്ചു
ചണ്ഡീഗഢ് | പൊതു സ്ഥലങ്ങളില്‍ ജുമുഅ നിസ്‌കാരം നടത്തുന്നത് അനുവദിക്കാന്‍ കഴിയില്ലെന്ന് ഹരിയാനാ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടര്‍. ഇത്തരം സ്ഥലങ്ങളില്‍ നിസ്‌കാരത്തിന് അനുമതി നല്‍കികൊണ്ടുള്ള ജില്ലാ ഭരണകൂടങ്ങളുടെ അനുമതി സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കുന്നതായും ഘട്ടര്‍ അറിയിച്ചു.
പ്രാര്‍ഥനകളും ആരാധനയും നടത്താനുള്ള സൗകര്യം എല്ലാവര്‍ക്കും ഉണ്ടാകണം. എന്നാല്‍, അത് മറ്റുള്ളവരുടെ അവകാശങ്ങള്‍ക്ക് മുകളില്‍ കയറിയാവരുത്. ഇത്തരം പ്രവണത അനുവദനീയമല്ലെന്നും ഘട്ടര്‍ പറഞ്ഞു. നേരത്തെ അനുവദിച്ച സ്ഥലങ്ങളില്‍ നിസ്‌കാരം നിരോധിച്ച് കൊണ്ടുള്ള ഉത്തരവ് ഇറക്കുന്നതിലൂടെ ഇക്കാര്യത്തില്‍ ശാശ്വതമായൊരു പരിഹാരം കണ്ടെത്തിയതായി ഡെപ്യൂട്ടി കമ്മീഷണറെ അറിയിച്ചതായും ഹരിയാന മുഖ്യമന്ത്രി അറിയിച്ചു. പൊതു സ്ഥലത്തെ നിസ്‌കാരം വഴി ഉണ്ടാവാനിടയുള്ള സംഘര്‍ഷ സാധ്യത ഒഴിവാക്കണമെന്നും അത് അനുവദിക്കുകയില്ലെന്നും മനോഹര്‍ ലാല്‍ ഘട്ടര്‍ പ്രസ്താവിച്ചു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി കാലങ്ങളായി മുസ്ലിംകള്‍ ജുമുഅ നിസ്‌കാരം നടത്തുന്ന ഇടങ്ങളില്‍ അതിക്രമിച്ചെത്തി പ്രാര്‍ഥനകള്‍ തടസ്സപ്പെടുത്തുന്നത് തുടരുകയാണ്. വിവിധ ഹിന്ദുത്വ സംഘടനകളാണ് ഇതിന് പിന്നില്‍. മുമ്പ് ജില്ലാ ഭരണകൂടം ജുമുഅ നിസ്‌കാരത്തിന് അനുമതി നല്‍കിയ വിവിധ ഇടങ്ങളില്‍ ഹിന്ദുത്വ സംഘടനകള്‍ എത്തി നിസ്‌കാരം തടസ്സപ്പെടുത്തിയിരുന്നു.