National
ഹരിയാന സംഘർഷം: ഡൽഹിയിലെ പ്രതിഷേധം അക്രമാസക്തമാകാതിരിക്കാൻ സുരക്ഷ ശക്തമാക്കണമെന്ന് സുപ്രീം കോടതി
പ്രതിഷേധം നടക്കുന്ന സ്ഥലങ്ങളിൽ സിസിടിവി നിരീക്ഷണം ഉറപ്പാക്കണമെന്നും കോടതി
ന്യൂഡൽഹി |ഹരിയാനയിലെ അക്രമസംഭവങ്ങളിൽ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജ്‌റംഗ്ദൾ അനുകൂലികൾ ഡൽഹിയിൽ പ്രതിഷേധം നടത്തുന്ന സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കാൻ കേന്ദ്ര സർക്കാറിന് സുപ്രീം കോടതി നിർദേശം. പ്രതിഷേധം നടക്കുന്ന സ്ഥലങ്ങളിൽ സിസിടിവി നിരീക്ഷണം ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
പ്രതിഷേധങ്ങളിൽ അക്രമങ്ങളും വിദ്വേഷ പ്രസംഗങ്ങളും ഉണ്ടാകാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് കോടതി പറഞ്ഞു. അർദ്ധസൈനിക വിഭാഗത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടെ മതിയായ സേനയെ നിലത്ത് വിന്യസിക്കാനും അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഹരിയാനയിൽ ആറ് പേർ കൊല്ലപ്പെടുകയും വലിയ നാശ നഷ്‌ടമുണ്ടാക്കുകയും ചെയ്ത അക്രമത്തിൽ വിഎച്ച്‌പി, ബജ്‌റംഗ്ദൾ അനുകൂലികൾ ദേശീയ തലസ്ഥാനത്തിലുടനീളം 30 ഓളം സ്ഥലങ്ങളിൽ പ്രതിഷേധം നടത്തുന്നുണ്ട്.