National
ഹരിയാന തിരഞ്ഞെടുപ്പ്: ഇവിഎമ്മിൽ കൃത്രിമം നടത്തിയെന്ന കോൺഗ്രസ് വാദം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ
ഇവിഎമ്മുകൾ 100% കുറ്റമറ്റതാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ
![](https://assets.sirajlive.com/2024/06/evm-1-897x538.jpg)
ന്യൂഡൽഹി | ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ തിരിമറി നടത്തിയെന്ന കോൺഗ്രസ് ആരോപണം തള്ളി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര് രാജീവ് കുമാർ. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെക്കുറിച്ച് പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയവെ വാർത്താ ഏജൻസിയായ എഎൻഐയോട് ആണ് അദ്ദേഹം ഇക്കാര്യം നിഷേധിച്ചത്.
വോട്ടെടുപ്പിൽ പങ്കെടുത്തുകൊണ്ട് പൊതുജനങ്ങൾ തന്നെ ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നുണ്ട്. ഇവിഎമ്മുകളെ സംബന്ധിച്ചിടത്തോളം അവ 100% കുറ്റമറ്റതാണെന്നും അദ്ദേഹം വ്യക്തമാക്കി.
മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ തീയതി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കുന്ന ദിവസമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം.
---- facebook comment plugin here -----