Connect with us

National

ഹരിയാന തിരഞ്ഞെടുപ്പ്: ജൂലാനയില്‍ വിനേഷ് ഫോഗട്ടിന് ലീഡ്

ബിജെപിയുടെ യുവ നേതാവ് ക്യാപ്ടന്‍ യോഗേഷ് ബൈരാഗിയാണ് വിനേഷിന്റെ എതിരാളി

Published

|

Last Updated

ചണ്ഡീഗഡ്| ഹരിയാന നിയമയഭ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ജൂലാന മണ്ഡലത്തില്‍ ഗുസ്തിതാരം വിനേഷ് ഫോഗട്ടിന് ലീഡ്. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ വിനേഷ് മുന്നേറുകയും പിന്നീട് പിന്നിലാകുകയും ചെയ്തിരുന്നു. ഇപ്പോള്‍ വീണ്ടും വിനേഷ് മുന്നിട്ടു നില്‍ക്കുകയാണ്. 4130 വോട്ടുകള്‍ക്കാണ് മുന്നിട്ടുനില്‍ക്കുന്നത്‌.

ബിജെപിയുടെ യുവനേതാവ് ക്യാപ്ടന്‍ യോഗേഷ് ബൈരാഗിയാണ് വിനേഷ് ഫോഗട്ടിന്റെ എതിരാളി. ഒളിമ്പിക്‌സ് വേദിയില്‍ നിന്നും മെഡല്‍ നഷ്ടത്തിന്റെ നിരാശയില്‍ മടങ്ങി വന്ന വിനേഷ് ഫോഗട്ടിനെ കോണ്‍ഗ്രസ് ചേര്‍ത്തു നിര്‍ത്തുകയും ജൂലാനയില്‍ രംഗത്തിറക്കുകയായിരുന്നു.

പാരിസ് ഒളിമ്പിക്‌സില്‍ ഭാരക്കൂടുതല്‍ വിവാദത്തെ തുടര്‍ന്ന് ഗുസ്തി 50 കി ഗ്രാം വിഭാഗത്തില്‍ ഫൈനല്‍ മത്സരത്തില്‍ നിന്ന് വിനേഷിനെ അയോഗ്യയാക്കിയിരുന്നു. പിന്നീട് വിനേഷ് വിരമിക്കുകയുമായിരുന്നു. കോണ്‍ഗ്രസില്‍ ചേര്‍ന്ന വിനേഷിന് ജുലാനയില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കുകയായിരുന്നു. വിനേഷിനൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്ന ബജരംഗ് പൂനിയയെ കിസാന്‍ കോണ്‍ഗ്രസിന്റെ ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ആക്കിയിരുന്നു.

 

 

 

Latest