Connect with us

National

ഹരിയാന തിരഞ്ഞെടുപ്പ്; വിനേഷ് ഫോഗട്ട് ജുലാനയിൽ നിന്ന് മത്സരിക്കും: ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്

ഒക്ടോബര്‍ അഞ്ചിനാണ് ഹരിയാനയില്‍ തിരഞ്ഞെടുപ്പ്

Published

|

Last Updated

ന്യൂഡല്‍ഹി| ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. 31 പേരുള്ള പട്ടികയില്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടും ഇടംപിടിച്ചു. ജുലാന മണ്ഡലത്തില്‍ നിന്നാണ് താരം മത്സരിക്കുക. ഒക്ടോബര്‍ അഞ്ചിനാണ് ഹരിയാനയില്‍ തിരഞ്ഞെടുപ്പ് നടക്കുക.

ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും ഇന്നലെയാണ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. പാര്‍ട്ടി പ്രവേശനത്തിന് മുന്നോടിയായി താരം റെയില്‍വേയിലെ ഉദ്യോഗം രാജിവെച്ചിരുന്നു.

മത്സരങ്ങളില്‍ തോല്‍വി ഉണ്ടായിട്ടില്ല. പുതിയയിടത്തും അങ്ങനെ തന്നെ ,പോരാട്ടം അവസാനിച്ചിട്ടില്ല. കുട്ടികളുടെയും വനിതകളുടെയും ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ആണ് എഐസിസി ആസ്ഥാനത്തെത്തി കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ച ശേഷം വിനേഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

വിനേഷിനൊപ്പം ബജ്രംഗ് പുനിയയും ഇന്നലെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.അദ്ദേഹത്തെ അഖിലേന്ത്യാ കിസാന്‍ കോണ്‍ഗ്രസിന്റെ വര്‍ക്കിങ് ചെയര്‍മാനായി നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പുറത്തിറക്കി.

 

Latest