National
ഹരിയാനയിലെ ഫലം അപ്രതീക്ഷിതം; ജമ്മു കശ്മീരിലെ വിജയം രാജ്യത്തിന്റെ ഭരണഘടനയുടെ വിജയം: രാഹുല്‍ ഗാന്ധി
ഹരിയാനയിലെ തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട പരാതികൾ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും.
ഛണ്ഡീഗഡ് | ഹരിയാനയില്‍ കോണ്‍ഗ്രസ് നേരിട്ടത് അപ്രതീക്ഷിത പരാജയമാണെന്നും തിരഞ്ഞെടുപ്പ് ഫലവുമായി സംബന്ധിച്ച് ലഭിച്ച പരാതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ ബോധിക്കുമെന്നും പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി.
അതേസമയം ജമ്മുകശ്മീരിലെ വിജയത്തിന് ജനങ്ങളോട് നന്ദി പറയുന്നതായും രാഹുല്‍ എക്‌സില്‍ കുറിച്ചു. ജമ്മു കശ്മീരിലെ വിജയം രാജ്യത്തിന്റെ ഭരണഘടനയുടെ വിജയമാണ്, സ്വാഭിമാനത്തിന്റെ വിജയമാണ്.
ഹരിയാനയിലെ അപ്രതീക്ഷിത തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഞങ്ങള്‍ വിശകലനം ചെയ്യുകയാണ്. ഇതുമായി ബന്ധപ്പെട്ട പരാതികൾ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. നിരവധി നിയമസഭ മണ്ഡലങ്ങളിൽ നിന്നും വോട്ടെണ്ണലുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയര്‍ന്നുവരുന്നു.അതേസമയം പിന്തുണച്ചതിന് ഹരിയാനയിലെ ജനങ്ങള്‍ക്ക് നന്ദി. അവകാശങ്ങള്‍ക്കും സാമൂഹിക നീതിക്കുമായുള്ള പോരാട്ടം തുടരും. സത്യങ്ങള്‍ ഉറക്കെ പറയുമെന്നും രാഹുല്‍ എക്‌സില്‍ കുറിച്ചു.
जम्मू-कश्मीर के लोगों का तहे दिल से शुक्रिया – प्रदेश में INDIA की जीत संविधान की जीत है, लोकतांत्रिक स्वाभिमान की जीत है।
हम हरियाणा के अप्रत्याशित नतीजे का विश्लेषण कर रहे हैं। अनेक विधानसभा क्षेत्रों से आ रही शिकायतों से चुनाव आयोग को अवगत कराएंगे।
सभी हरियाणा वासियों को…
— Rahul Gandhi (@RahulGandhi) October 9, 2024