Connect with us

ലൈംഗീക ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഹരിയാന കായിക മന്ത്രി സന്ദീപ് സിംഗ് രാജി വെച്ചു. യുവ അത്‌ലറ്റിക്‌സ് പരിശീലകയാണ് മുന്‍ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ കൂടിയായ സന്ദീപ് സിംഗിനെതിരെ പരാതി നല്‍കിയത്.
നാഷണല്‍ ഗെയിംസ് സര്‍ട്ടിഫിക്കറ്റ് നല്‍കാനെന്ന് പറഞ്ഞ് കായിക മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി ആക്രമിച്ചു എന്നാണ് പരാതി. ജിമ്മില്‍ വച്ച് പരിചയപ്പെട്ട തന്നെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് സിംഗ് ബന്ധപ്പെട്ടത് എന്നും പരാതിയില്‍ പറയുന്നു. സമാനമായ രീതിയില്‍ സന്ദീപ് സിംഗ് മറ്റ് വനിതാ കായിക താരങ്ങളെയും ലൈംഗീകമായി ആക്രമിച്ചതായി പരിശീലക ആരോപിച്ചു. ചണ്ഡീഗഡ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വീഡിയോ കാണാം