ബി ജെ പി അധികാരത്തിലിരുന്ന പത്ത് വര്‍ഷം കൊണ്ട് ഹരിയാനയിലെ കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം തരിപ്പണമായിരുന്നു. ഹൂഡയുടെ വിശ്വസ്തനെ പി സി സി പ്രസിഡന്റാക്കിയെങ്കിലും പല ജില്ലകളിലും കമ്മിറ്റികളോ അധ്യക്ഷന്മാരോ ഇല്ലായിരുന്നു. ഹൂഡ സ്വന്തം കമ്പനിയായി പാര്‍ട്ടിയെ കൊണ്ടു നടക്കുന്നതിനെതിരെ ഷെല്‍ജ കലാപക്കൊടിയുയര്‍ത്തി. ഷെല്‍ജ ഉന്നയിച്ച ആരോപണങ്ങള്‍ കേള്‍ക്കാനോ നടപടികള്‍ സ്വീകരിക്കാനോ ഹൈക്കമാന്‍ഡ് ശ്രദ്ധിച്ചില്ല.
---- facebook comment plugin here -----