Connect with us

National

ഹരിയാന നാളെ ബൂത്തിലേക്ക്; ഒരുക്കങ്ങൾ പൂർണം

സംസ്ഥാനത്തെ 20,354,350 വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കും

Published

|

Last Updated

ഛണ്ഡീഗഢ് | ഹരിയാന നാളെ ബൂത്തിലേക്ക്. ഒറ്റ ഘട്ടമായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി. നാളെ രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. സംസ്ഥാനത്തെ 20,354,350 വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കും. 20,632 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഹരിയാനയിലെ 90 നിയമസഭാ മണ്ഡലങ്ങളിലായി 1,031 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.

സ്വതന്ത്രവും നീതിയുക്തവുമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പങ്കജ് അഗർവാൾ പറഞ്ഞു. തുകൂടാതെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും വെബ് കാസ്റ്റിംഗ് ഏര്പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.