Connect with us

Kerala

ജനങ്ങളുടെ കോര്‍ കമ്മിറ്റിയില്‍ സ്ഥാനമുണ്ട്; കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതില്‍ അതൃപ്തി പരസ്യമാക്കി ശോഭ സുരേന്ദ്രന്‍

പ്രവര്‍ത്തനത്തിന് അവസരം നല്‍കേണ്ടത് പാര്‍ട്ടി അധ്യക്ഷനല്ല

Published

|

Last Updated

ന്യൂഡല്‍ഹി |  ബി ജെ പി കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതില്‍ അതൃപ്തി പരസ്യമാക്കി ശോഭാ സുരേന്ദ്രന്‍. തനിക്ക് ജനങ്ങളുടെ കോര്‍ കമ്മിറ്റിയില്‍ സ്ഥാനമുണ്ടെന്നായിരുന്നു കോര്‍ കമ്മറ്റിയില്‍ ഉള്‍പ്പെടുത്താതത് സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് ശോഭ സുരേന്ദ്രന്റെ പ്രതികരണം.പാര്‍ട്ടിക്ക് സ്വാധീനമില്ലാത്ത കാലത്ത് കമ്യൂണിസ്റ്റ് കോട്ടകൊത്തളങ്ങളില്‍ പ്രസംഗിച്ചിട്ടുണ്ട്. പഞ്ചായത്ത് അംഗം പോലുമില്ലാത്ത കാലത്ത് പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിച്ചു.

പ്രവര്‍ത്തനത്തിന് അവസരം നല്‍കേണ്ടത് പാര്‍ട്ടി അധ്യക്ഷനല്ല. . സുരേഷ് ഗോപി കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെട്ടതില്‍ സന്തോഷമുണ്ട്. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്നും മാറി നില്‍ക്കുന്നുവെന്ന ആരോപണം ശരിയല്ലെന്നും ശോഭ സുരേന്ദ്രന്‍ പ്രതികരിച്ചു.

Latest