International
ഹസൻ നസ്റുല്ലയുടെ മൃതദേഹം കണ്ടെത്തി; ശരീരത്തിൽ മുറിവുകളില്ല; മരണകാരണം സ്ഫോടനത്തിന്റെ ആഘാതമോ?
വെള്ളിയാഴ്ചത്തെ ഇസ്റാഈൽ വ്യോമാക്രമണത്തിൽ തങ്ങളുടെ മുതിർന്ന കമാൻഡർമാരിലൊരാളായ അലി കറാക്കിയും മരിച്ചതായി ഞായറാഴ്ച ഹിസ്ബുള്ള സ്ഥിരീകരിച്ചു

ബെയ്റൂത്ത് | ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം നടത്തിയ സ്ഥലത്ത് നിന്ന് ഹിസ്ബുല്ല തലവൻ ഹസൻ നസ്റുല്ലയുടെ മൃതദേഹം കണ്ടെടുത്തതായി റിപ്പോർട്ട്. നസ്റുല്ലയുടെ ശരീരത്തിൽ നേരിട്ടുള്ള മുറിവുകളൊന്നും ഉണ്ടായിരുന്നില്ല. സ്‌ഫോടനത്തിന്റെ ആഘാതത്തിലുണ്ടായ നടുക്കമാണ് മരണകാരണമെന്ന് സംശയിക്കുന്നതായി ഉറവിടങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
നസ്‌റുല്ലയും ഹിസ്ബുല്ലയുടെ ഉന്നത കമാൻഡർമാരും യോഗം ചേരുന്ന ഭൂഗർഭ ബങ്കറിൽ നിന്നാണ് ഹിസ്ബുല്ലയുടെ മൃതദേഹം കണ്ടെടുത്തത്. ബങ്കറിന് നേരെയാണ് ഇസ്റാഈൽ ആക്രമണം നടന്നത്. തെക്കൻ ബെയ്‌റൂത്തിലെ തിരക്കേറിയ തെരുവിൽ നിന്ന് 60 അടി താഴെയാണ് ബങ്കർ സ്ഥിതി ചെയ്യുന്നത്.
അതേസമയം, വെള്ളിയാഴ്ചത്തെ ഇസ്റാഈൽ വ്യോമാക്രമണത്തിൽ തങ്ങളുടെ മുതിർന്ന കമാൻഡർമാരിലൊരാളായ അലി കറാക്കിയും മരിച്ചതായി ഞായറാഴ്ച ഹിസ്ബുള്ള സ്ഥിരീകരിച്ചു. ഹിസ്ബുല്ലയുടെ ജിഹാദ് കൗൺസിൽ അംഗവും സംഘടനയുടെ തെക്കൻ മുന്നണിയുടെ കമാൻഡറുമായിരുന്നു കാരാക്കി.