Connect with us

Organisation

ഹസനിയ്യ മുപ്പതാം വാർഷിക പ്രഖ്യാപന സമ്മേളനം നാളെ

കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ബദറുസ്സദാത്ത് സയ്യിദ് ഇബ്റാഹിം ഖലീൽ ബുഖാരി സമ്മേളന പ്രഖ്യാപനവും ലോഗോ പ്രകാശനവും നടത്തും.

Published

|

Last Updated

പാലക്കാട് | സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്ത് മൂന്ന് പതിറ്റാണ്ട് കാലമായി പ്രവർത്തിക്കുന്ന ജില്ലയിലെ ഏറ്റവും വലിയ ആത്മീയ ഭൗതിക സമന്വയ വിദ്യാഭ്യാസ കലാലയമായ ജാമിഅ ഹസനിയ്യയുടെ മുപ്പതാം വാർഷിക പ്രഖ്യാപന സമ്മേളന നാളെ (ജൂലൈ 28) നടക്കും. പാലക്കാട് പ്രസന്ന ലക്ഷ്‌മി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പരിപാടി വൈകിട്ട് ആറിന് ആരംഭിക്കും.

കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ബദറുസ്സദാത്ത് സയ്യിദ് ഇബ്റാഹിം ഖലീൽ ബുഖാരി സമ്മേളന പ്രഖ്യാപനവും ലോഗോ പ്രകാശനവും നടത്തും. ഹസനിയ്യ പ്രിൻസിപ്പാൾ കൊമ്പം കെ പി മുഹമ്മദ് മുസ്‌ലിയാർ അധ്യക്ഷത വഹിക്കും. കേന്ദ്ര മുശാവറ അംഗം താഴപ്ര മൊയ്തീൻ കുട്ടി മുസ്ലിയാർ പരിപാടി ഉദ്‌ഘാടനം ചെയ്യും.ഹസനിയ്യ കാര്യദർശി മാരായമംഗലം അബ്ദുർറഹ്മാൻ ഫൈസി സമ്മേളന പദ്ധതികൾ അവതരിപ്പിക്കും. പ്രമുഖ പണ്ഡിതനും വാഗ്മിയുമായ മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി മുഖ്യ പ്രഭാഷണം നടത്തും.

ഹസനിയ്യ വൈസ് പ്രിൻസിപ്പാൾ കെകെ അബൂബക്കർ മുസ്‌ലിയാർ താഴേക്കോട്, കേന്ദ്ര മുശാവറ അംഗവും ഹസനിയ്യ പ്രൊഫസറുമായ ഐ എം കെ ഫൈസി കല്ലൂർ, കേരള മുസ്ലിം ജമാഅത് പാലക്കാട് ജില്ലാ പ്രസിഡന്റ് എൻ കെ സിറാജുദ്ധീൻ ഫൈസി വല്ലപ്പുഴ, സമസ്ത ജില്ലാ സെക്രട്ടറി സിദ്ധീഖ് സഖാഫി ഒറ്റപ്പാലം, അലിയാർ മാസ്റ്റർ അമ്പലപ്പാറ, അബൂബക്കർ ആവണക്കുന്ന്, അശ്‌റഫ് അഹ്സനി ആനക്കര, സിദ്ധീഖ്‌ ഫൈസി വാക്കട, ടി. പി എം കുട്ടി മുസ്‌ലിയാർ, ശുഐബ് മുസ്‌ലിയാർ, അബ്ബാസ് സഖാഫി ഒറ്റപ്പാലം, സി എം ജാഫറലി. ഹസനിയ്യ പ്രൊഫസർമാരായ ശാഫി ഫൈസി കിടങ്ങഴി, ഖാലിദ് ഫൈസി പൂടൂർ, ഹസൈനാർ നദ്‌വി അസ്ഹരി, അബ്ദുൽ അസീസ് ഫൈസി കൂടല്ലൂർ, ഹസനിയ്യ സെക്രട്ടറി നൂർ മുഹമ്മദ്‌ ഹാജി എന്നിവർ പ്രസംഗിക്കും.

സ്വാഗത സംഗം കൺവീനർ ഷൌക്കത്ത് ഹാജി കരാകുർശ്ശി സ്വാഗതവും ഹസനിയ്യ സെക്രട്ടറി സിദ്ധീഖ് നിസാമി അൽഹസനി നന്ദിയും പറയും. പരിപാടി വിജയിപ്പിക്കുന്നതിന് വേണ്ടി പാലക്കാട് ഈസ്റ്റ് , വെസ്റ്റ് സംഘടനാ കുടുംബത്തിന്റെ നേതൃത്വത്തിൽ വിപുലമായി ഒരുക്കങ്ങളാണ് നടക്കുന്നത്.

Latest