Kerala
ഹഷീഷ് ഓയിലും കഞ്ചാവും പിടികൂടി; മൂന്നുപേര്‍ അറസ്റ്റില്‍
നൂറനാട് പടനിലം കിടങ്ങയം അരുണ്‍ നിവാസില്‍ അനില്‍കുമാര്‍ (32), കൂടല്‍ ഏലിയാ മൂല തണ്ണീര്‍പ്പന്തല്‍ വീട്ടില്‍ രാജന്‍ (36), കൂടല്‍ അഞ്ചുമുക്ക് സനീഷ് ഭവനം വീട്ടില്‍ സതീഷ് (40) എന്നിവരാണ് അറസ്റ്റിലായത്.
![](https://assets.sirajlive.com/2022/08/hashish-897x538.gif)
പത്തനംതിട്ട | ഹഷീഷ് ഓയിലും കഞ്ചാവും കടത്തിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍.
നെടുമണ്‍കാവ് ഫാക്ടറി പടിക്ക് സമീപമുള്ള ഗുരു മന്ദിരത്തിന് സമീപത്തുവെച്ച് ഏഴ് ഗ്രാം ഹഷീഷ് ഓയിലുമായി നൂറനാട് പടനിലം കിടങ്ങയം അരുണ്‍ നിവാസില്‍ അനില്‍കുമാര്‍ (32), ഏഴു ഗ്രാം ഹഷീഷ് ഓയിലും 10 ഗ്രാം കഞ്ചാവുമായി കൂടല്‍ പോസ്റ്റ് ഓഫീസിന് സമീപത്ത് നിന്ന് കൂടല്‍ ഏലിയാ മൂല തണ്ണീര്‍പ്പന്തല്‍ വീട്ടില്‍ രാജന്‍ (36), കൂടല്‍ അഞ്ചുമുക്ക് സനീഷ് ഭവനം വീട്ടില്‍ സതീഷ് (40) എന്നിവരാണ് അറസ്റ്റിലായത്.
ജില്ലാ ഡാന്‍സാഫ് സംഘം കൊടുമണ്‍, കൂടല്‍ പോലീസ് സ്റ്റേഷനുകളുടെ സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.