Connect with us

Kerala

കൊച്ചി മറൈന്‍ ഡ്രൈവില്‍ ഹാഷിഷ് ഓയില്‍ പിടികൂടി; 12 പേര്‍ കസ്റ്റഡിയില്‍

വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് പോലീസ്.

Published

|

Last Updated

കൊച്ചി | കൊച്ചി മറൈന്‍ ഡ്രൈവില്‍ ഹാഷിഷ് ഓയിലുമായി 12 പേര്‍ പിടിയില്‍. പോലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഇന്നലെ രാത്രിയാണ് ലഹരി ഉത്പന്നങ്ങള്‍ കൈവശം സൂക്ഷിച്ചവരെ പിടികൂടിയത്.

വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് പോലീസ് അറിയിച്ചു.

കൊച്ചി നഗരത്തില്‍ ലഹരി മരുന്ന് ഉപയോഗം വ്യാപകമായതായി സിറ്റി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പരിശോധന ശക്തമാക്കിയത്. സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം ഡി സി പി. എസ് ശശിധരന്റെ മേല്‍നോട്ടത്തിലും സെന്‍ട്രല്‍ എസ് പി സി. ജയകുമാറിന്റെ നേതൃത്വത്തിലുമാണ് പരിശോധന.