Connect with us

Kerala

വാർത്താസമ്മേളനത്തിൽ എസ്എഫ്ഐയെ പരിഹസിച്ചു എന്ന വാർത്ത ശുദ്ധ നുണയാണെന്ന് മന്ത്രി വി ശിവൻകുട്ടി

മാധ്യമങ്ങൾ തെറ്റിദ്ധാരണ പരത്തുന്ന വിധം വാർത്തകൾ നൽകുകയാണെന്നും ഇത്തരം വാർത്തകൾ പിൻവലിക്കാൻ തയ്യാറാവണമെന്നും മന്ത്രി വി ശിവൻകുട്ടി

Published

|

Last Updated

തിരുവനന്തപുരം | വാർത്താസമ്മേളനത്തിൽ എസ്എഫ്ഐയെ പരിഹസിച്ചു എന്ന വാർത്ത ശുദ്ധ നുണയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

“തൊഴിലാളി സംഘടനകൾക്ക് സമരം ചെയ്യാനുള്ള അവകാശമുണ്ട്. അവരുടെ സമര അവകാശത്തെ ഞാൻ നിഷേധിക്കുന്നില്ല. ഇന്നലെ എന്നെ കെ.എസ്. യു ക്കാർ വീട്ടിൽ നിന്നിറങ്ങിയപ്പോൾ കരിങ്കൊടി കാണിച്ചല്ലോ. ഞാൻ 10 മിനിട്ട് ഞാൻ അവിടെ നിന്നല്ലോ. അവര് മുദ്രാവാക്യം വിളിച്ചു തളർന്നു പോയതിന് ശേഷമാണല്ലോ ഞാൻ അവിടെ നിന്ന് പോയത്. സമരം ചെയ്യാനുള്ള അവകാശം എല്ലാവർക്കും ഉണ്ടല്ലോ? ചെയ്‌തോട്ടെ. ഇത്രയും ദിവസമൊക്കെ സമരം ചെയ്യാതെ ഇരിക്കുന്നവരല്ലേ. സമരമൊക്കെ ചെയ്ത് ഒന്ന് ഉഷാറായി വരട്ടെന്ന്” – ഇതാണ് വാർത്താ സമ്മേളനത്തിൽ പറഞ്ഞതെന്ന് മന്ത്രി വ്യക്തമാക്കി.

വസ്തുത ഇതായിരിക്കെ മാധ്യമങ്ങൾ തെറ്റിദ്ധാരണ പരത്തുന്ന വിധം വാർത്തകൾ നൽകുകയാണെന്നും ഇത്തരം വാർത്തകൾ പിൻവലിക്കാൻ തയ്യാറാവണമെന്നും മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു.

(മന്ത്രിയുടെ വിശദീകരണം വന്ന സാഹചര്യത്തിൽ “‘കുറേ നാളായി സമരം ചെയ്യാതെ ഇരുന്നതല്ലേ, ഉഷാറാകട്ടെ’; എസ് എഫ് ഐ സമരത്തെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി” എന്ന തലക്കെട്ടിൽ സിറാജ് ലൈവ് നേരത്തെ നൽകിയ വാർത്ത പിൻവലിക്കുന്നു – എഡിറ്റർ)

 

 

 

Latest