Kasargod
കേക്കെപുരയില്‍ ഹസ്സന്‍ ഹാജി സ്മാരക പുരസ്‌കാരം എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്തിന്
10,000 രൂപയും ഫലകവും പ്രശംസാപത്രവുമാണ് പുരസ്‌കാരം. മെയ് മൂന്നാം വാരത്തില്‍ നടക്കുന്ന ഹസ്സന്‍ ഹാജി കുടുംബ സംഗമത്തോടനുബന്ധിച്ചാണ് പുരസ്‌കാര സമര്‍പ്പണം നടത്തുക.

കാഞ്ഞങ്ങാട് | പണ്ഡിതനും വ്യാപാര പ്രമുഖനുമായിരുന്ന അതിഞ്ഞാല്‍ കേക്കെപുരയില്‍ ഹസ്സന്‍ ഹാജിയുടെ ഓര്‍മയ്ക്കായി കുടുംബ കൂട്ടായ്മ ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരം പ്രശസ്ത പണ്ഡിതനും ദേളി ജാമിഅ: സഅദിയ്യ അറബിയ്യ കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായ സഅദുല്‍ ഉലമ എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്തിന് സമര്‍പ്പിക്കുമെന്ന് കൂട്ടായ്മ ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. സഅദിയ്യ ശരീഅത്ത് കോളജ് പ്രിന്‍സിപ്പലും സമസ്ത കേന്ദ്ര മുശാവറ അംഗവുമാണ് എ പി അബ്ദുല്ല മുസ്‌ലിയാര്‍.
മാണിക്കോത്ത് കര്‍ഷക കുടുംബത്തില്‍ ജനിച്ച അബ്ദുല്ല മുസ്‌ലിയാര്‍ പള്ളിദര്‍സുകളില്‍ പഠിച്ചുവളര്‍ന്ന് പട്ടിക്കാട് ജാമിഅ നൂരിയ്യ കോളജില്‍ നിന്നാണ് മതപഠനം പൂര്‍ത്തിയാക്കിയത്. ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്‌ലിയാരുടെ ശിഷ്യരില്‍ പ്രമുഖനാണ് അബ്ദുല്ല മുസ്‌ലിയാര്‍.
10,000 രൂപയും ഫലകവും പ്രശംസാപത്രവുമാണ് പുരസ്‌കാരം. മെയ് മൂന്നാം വാരത്തില്‍ നടക്കുന്ന ഹസ്സന്‍ ഹാജി കുടുംബ സംഗമത്തോടനുബന്ധിച്ചാണ് പുരസ്‌കാര സമര്‍പ്പണം നടത്തുക. ഭാരവാഹികളായ ടി മുഹമ്മദ് അസ്‌ലം, മാട്ടുമ്മല്‍ ഹസ്സന്‍ ഹാജി, എം മുഹമ്മദ് കുഞ്ഞി മുഫീദ, ഷബീര്‍ ഹസ്സന്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.