National
സാമൂഹിക മാധ്യമങ്ങളില്‍ വിദ്വേഷ പോസ്റ്റ്; ബിജെപി നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു
ബിജെപി സംസ്ഥാന പ്രവര്‍ത്തകസമതി അംഗം കൂടിയായ ആര്‍. കല്യാണരാമനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ചെന്നൈ| ട്വിറ്ററില്‍ ഉള്‍പ്പടെ നിരന്തരം വിദ്വേഷ കമന്റുകള്‍ പതിവായി പോസ്റ്റ് ചെയ്ത ബിജെപി നേതാവിനെ തമിഴ്‌നാട് പോലീസ് അറസ്റ്റു ചെയ്തു. ബിജെപി സംസ്ഥാന പ്രവര്‍ത്തകസമതി അംഗം കൂടിയായ ആര്‍. കല്യാണരാമനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചിരുന്നതായി പോലീസ് പറഞ്ഞു.
മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായിരുന്ന എം.കരുണാനിധിയെ അപഹസിച്ച് ഇയാള്‍ പോസ്റ്റുകള്‍ ഇട്ടിരുന്നു. ധര്‍മ്മപുരിയിലെ ഡിഎംകെ എംപി ഡോ.സെന്തില്‍കുമാര്‍ ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളടങ്ങിയ പോസ്റ്റുകളും ഇയാള്‍ പങ്കുവെച്ചിരുന്നു. വിവിധ സംഘടനകളും വ്യക്തികളും നിരന്തരം ഇയാള്‍ക്കെതിരെ പരാതികള്‍ നല്‍കിയതോടെയാണ് തമിഴ്‌നാട് പോലീസ് കര്‍ശന നടപടി സ്വീകരിച്ചത്. 153എ അടക്കമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.