Connect with us

Kerala

വിദ്വേഷ പ്രചാരണം; കണ്ണൂരിലെ യുവമോര്‍ച്ച നേതാവിനെതിരെ കേസ്

ഹര്‍ത്താലിന്റെ തലേദിവസം വാട്ട്സ് ആപ്പ് വഴി ഒരു ശബ്ദസന്ദേശം യുവമോര്‍ച്ചയുടെ ജില്ലാ ജനറല്‍ സെക്രട്ടറിയായ സ്മിന്ദേഷ് പ്രചരിപ്പിച്ചുവെന്നതാണ് കേസിന് ആധാരമായ സംഭവം

Published

|

Last Updated

കണ്ണൂര്‍ |  വിദ്വേഷ പ്രചാരണം നടത്തിയെന്ന പരാതിയില്‍ കണ്ണൂര്‍ പാനൂരിലെ ബിജെപി നേതാവിനെതിരെ കേസ്. യുവമോര്‍ച്ച നേതാവ് സ്മിന്ദേഷിനെതിരെയാണ് കേസെടുത്തത്. ഇരു വിഭാഗങ്ങള്‍ക്കിടയില്‍ വിഭാഗീയത വളര്‍ത്താന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് പാനൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്.

ഹര്‍ത്താലിന്റെ തലേദിവസം വാട്ട്സ് ആപ്പ് വഴി ഒരു ശബ്ദസന്ദേശം യുവമോര്‍ച്ചയുടെ ജില്ലാ ജനറല്‍ സെക്രട്ടറിയായ സ്മിന്ദേഷ് പ്രചരിപ്പിച്ചുവെന്നതാണ് കേസിന് ആധാരമായ സംഭവം. ശബ്ദ സന്ദേശത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കാന്‍ തരത്തിലുള്ള വിദ്വേഷ പരാമര്‍ശങ്ങള്‍ ഉണ്ടെന്ന് പോലീസ് പറയുന്നു. ഇരുവിഭാഗങ്ങള്‍ക്കിടയില്‍ വിഭാഗീയതയും സ്പര്‍ദ്ധയും വളര്‍ത്തുന്ന രീതിയില്‍ ആശയ പ്രചരണം നടത്തിയെന്ന കുറ്റം ചുമത്തിയാണ് നിലവില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

 

---- facebook comment plugin here -----

Latest