Connect with us

Kerala

ഭക്ഷണത്തിന്റെ പേരിലുള്ള വിദ്വേഷ പ്രചാരണം തള്ളിക്കളയണം: ഖലീല്‍ തങ്ങള്‍

Published

|

Last Updated

മലപ്പുറം | കേരളത്തിലെ ജനങ്ങളെ വര്‍ഗീയമായി വേര്‍തിരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഹലാല്‍ വിവാദമെന്നും ഇത്തരം അജന്‍ഡകളെ പ്രബുദ്ധ കേരള ജനത അവജ്ഞയോടെ തള്ളിക്കളയുമെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ഖലീല്‍ ബുഖാരി തങ്ങള്‍. കേരളത്തിലെ വിവിധ ഹോട്ടലുകളില്‍ ജാതിമതഭേദമന്യേ ജോലിയെടുക്കുന്ന ജീവനക്കാരുണ്ട്. കേരളത്തിലെ മുസ്ലിം ഹോട്ടലുകളില്‍ അമുസ്ലിം ജീവനക്കാരെയും അമുസ്ലിം ഹോട്ടലുകളില്‍ മുസ്ലിം ജീവനക്കാരെയും കാണാനാകും.

വിവാദ തത്പരര്‍ ഭീകരമായി ഉപയോഗിക്കുന്ന ഹലാല്‍ എന്ന പദത്തിന് അനുവദനീയം എന്നാണര്‍ഥം. ഭക്ഷിക്കല്‍ അനുവദനീയമായ ഭക്ഷണങ്ങളും അല്ലാത്തവയും എല്ലാ മതങ്ങളിലുമുണ്ട്. അതെല്ലാം മതഭേദമന്യേ എല്ലാവര്‍ക്കും അറിയാവുന്നതും പരസ്പരം ഉള്‍ക്കൊള്ളുന്നതുമാണ്. വര്‍ഗീയ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തി കേരളത്തിലെ മതമൈത്രി തകര്‍ക്കാനുള്ള കുത്സിത ശ്രമങ്ങള്‍ക്ക് ആയുസുണ്ടാവില്ലെന്നും ഖലീല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു.

 

Latest