Connect with us

Kerala

പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; കുട്ടിയുടെ പിതാവ് കസ്റ്റഡിയില്‍

പള്ളുരുത്തിയിലെ ഇയാളുടെ വീട്ടില്‍വെച്ച് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്

Published

|

Last Updated

ആലപ്പുഴ | പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പത്ത് വയസുകാരനെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവ് അസ്ജര്‍ ലത്തീഫ്നെ പോലീസ് കസ്റ്റഡിയിലെടുത്തു. പള്ളുരുത്തി പോലീസാണ് പള്ളുരുത്തിയിലെ ഇയാളുടെ വീട്ടില്‍വെച്ച് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇയാള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനാണ്. ഇയാളെ കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തിന് പള്ളുരുത്തി പോലീസ് കൈമാറും. അതേ സമയം കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്തതിനെതിരെ പോപ്പുലര്‍ ഫ്രണ്ട് വിവിധ ഇടങ്ങളില്‍ പ്രതിഷേധിക്കുകയാണ്.

കഴിഞ്ഞ ശനിയാഴ്ചയാണ് പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ നഗരത്തില്‍ റാലി നടത്തിയത്. ഇതിനിടെയാണ് ഒരാളുടെ തോളിലേറി ചെറിയകുട്ടി മുദ്രാവാക്യം വിളിച്ച്‌കൊടുക്കുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇതിന് പിന്നാലെയാണ് ആലപ്പുഴ സൗത്ത് പൊലീസ് അന്വേഷണം തുടങ്ങിയത്.സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു

 

Latest