Connect with us

Kerala

വിദ്വേഷ മുദ്രാവാക്യ കേസ്; കുട്ടിയെ മുദ്രാവാക്യം പഠിപ്പിച്ചത് എസ്ഡിപിഐ മണ്ഡലം സെക്രട്ടറിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

കുട്ടിയുടെ പിതാവിന്റെ അടുത്ത സുഹൃത്താണ് സുധീര്‍.

Published

|

Last Updated

ആലപ്പുഴ | പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ മതസ്പര്‍ധ ആളിക്കത്തിക്കുന്നതിന് ബോധപൂര്‍വ്വമായ ഇടപെടല്‍ ഉണ്ടായിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് . കേസിലെ 24 മുതല്‍27 വരെയുള്ള പ്രതികള്‍ കുട്ടിയെ മുദ്രാവാക്യം പഠിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

തൃപ്പൂണിത്തറ മണ്ഡലം എസ്ഡിപിഐ സെക്രട്ടറി സുധീറിന് കുട്ടിയെ മുദ്രാവാക്യം പഠിപ്പിക്കുന്നതില്‍ വലിയ പങ്കുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടിയുടെ പിതാവിന്റെ അടുത്ത സുഹൃത്താണ് സുധീര്‍. പിതാവും ഇക്കാര്യത്തില്‍ കുട്ടിയെ സഹായിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരു മതവിഭാഗങ്ങള്‍ തമ്മില്‍ ശത്രുത ഉണ്ടാക്കാന്‍ ശ്രമിച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്

 

Latest