Connect with us

hate speech

വിദ്വേഷ പ്രസംഗം: പി സി ജോർജിനെതിരെ കേസെടുത്തു

ഡി ജി പി അനിൽകാന്തിൻ്റെ നിർദേശപ്രകാരമാണ് ഫോർട്ട് പോലീസ് കേസെടുത്തത്.

Published

|

Last Updated

തിരുവനന്തപുരം |  മുസ്ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ ജനപക്ഷം നേതാവ് പി സി ജോര്‍ജിനെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം ഫോർട്ട് പോലീസാണ് കേസെടുത്തത്. മതവിദ്വേഷമുണ്ടാക്കുന്ന തരത്തിൽ പ്രസംഗിച്ചതിനാണ് കേസെടുത്തത്. ഇന്നലെ വൈകുന്നേരമാണ് അനന്തപുരി ഹിന്ദു സമ്മേളനത്തില്‍ പിസി ജോര്‍ജ് മുസ്ലിം വിരുദ്ധ പ്രസംഗം നടത്തിയത്.

പി സി ജോർജിനെതിരെ കേസെടുക്കണമെന്ന് കാണിച്ച് യൂത്ത് ലീഗ് അടക്കമുള്ള സംഘടനകൾ ഡി ജി പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. ഡി ജി പി അനിൽകാന്തിൻ്റെ നിർദേശപ്രകാരമാണ് ഫോർട്ട് പോലീസ് കേസെടുത്തത്. മതസ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ച പിസി ജോര്‍ജിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്ന് സി പി ഐ യുവജന സംഘടന എ ഐ വൈ എഫ് ആവശ്യപ്പെട്ടിരുന്നു.

കച്ചവടം നടത്തുന്ന മുസ്ലീങ്ങള്‍ പാനീയത്തില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വം കലര്‍ത്തുന്നുവെന്നും മുസ്ലീങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇന്ത്യ മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്നും പിസി ജോര്‍ജ് ഇന്നലത്തെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. മുസ്ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവിശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നുവെന്നും പി സി ജോര്‍ജ് പറഞ്ഞിരുന്നു.

---- facebook comment plugin here -----

Latest