Connect with us

Kerala

മതവിദ്വേഷ പ്രസംഗക്കേസ്; പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

കേസ് ഡയറി പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

Published

|

Last Updated

കൊച്ചി | മതവിദ്വേഷ പ്രസംഗക്കേസില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. കേസ് ഡയറി പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കേസില്‍ അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവ് വേണമെന്ന ജോര്‍ജിന്റെ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു.
എറണാകുളം വെണ്ണലയിലെ ക്ഷേത്രത്തില്‍ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ടാണ് ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തിട്ടുള്ളത്

പറഞ്ഞ കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നാണ് പിസിയുടെ നിലപാട്. ഈ കാര്യം പ്രോസിക്യൂഷന്‍ തെറ്റായി ചിത്രീകരിക്കുകയാണെന്നാണ് പി സി ജോര്‍ജിന്റെ വാദം. ഏപ്രില്‍ 29ന് അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലെ പി.സി.ജോര്‍ജിന്റെ പ്രസംഗമാണ് കേസിനസ്പദമായ സംഭവം.

 

Latest