Connect with us

Kerala

വിദ്വേഷ പരാമര്‍ശ കേസ്; പി സി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം

പി സി ജോര്‍ജ് ഒരു ചാനല്‍ ചര്‍ച്ചയില്‍ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതിയിലാണ് കേസെടുത്തത്.

Published

|

Last Updated

കോട്ടയം|വിദ്വേഷ പരാമര്‍ശ കേസില്‍ പി സി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം. കോട്ടയം സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പി സി ജോര്‍ജ് ഒരു ചാനല്‍ ചര്‍ച്ചയില്‍ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതിയിലാണ് കേസ്. ഈരാറ്റുപേട്ട പോലീസ് ആണ് കേസെടുത്തത്.

മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം എന്നീ വകുപ്പുകളാണ് പിസി ജോര്‍ജിനെതിരെ ചുമത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയാണ് ജോര്‍ജിനെതിരെ പരാതി നല്‍കിയത്.