Connect with us

Kerala

വിദ്വേഷ പരാമര്‍ശം: ഫ്രാന്‍സിസിനെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കി സി പി എം

സമൂഹമാധ്യമത്തില്‍ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയതിന് കേസെടുത്തിരുന്നു

Published

|

Last Updated

കൊച്ചി | മുസ്ലിം വിദ്വേഷ പരാമര്‍ശം നടത്തിയ മൂവാറ്റുപുഴ ഏരിയാ കമ്മിറ്റി അംഗം എം ജെ ഫ്രാന്‍സിസിനെതിരെ നടപടിയെടുത്ത് സി പി എം. പാര്‍ട്ടിയുടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഫ്രാന്‍സിസിനെ പുറത്താക്കി. തിരഞ്ഞെടുക്കപ്പെട്ട സമൂഹമാധ്യമത്തില്‍ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയതിന് ഫ്രാന്‍സിസിനെതിരെ കേസെടുത്തിരുന്നു.

ഫേസ്ബുക്ക് കമന്റിലൂടെയായിരുന്നു ഫ്രാന്‍സിസ് മുസ്ലിം മതവിദ്വേഷ പരാമര്‍ശം നടത്തിയത്. സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ സ്വഭാവമുള്ളത് മുസ്ലിങ്ങള്‍ക്കാണെന്നായിരുന്നു ഫ്രാന്‍സിസിന്റെ പരാമര്‍ശം. സംഭവം വിവാദമായതോടെ ഫ്രാന്‍സിസ് പരാമര്‍ശം പിന്‍വലിച്ച് ഖേദപ്രകടനം നടത്തിയിരുന്നു.

 

Latest