Connect with us

Kerala

വിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ഹൈക്കോടതി

പരാമര്‍ശം ഗൗരവതരം

Published

|

Last Updated

കൊച്ചി | മുസ്ലിംകള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ കേസില്‍ ബി ജെ പി നേതാവ് പി സി ജോര്‍ജിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. മുന്‍ ജാമ്യവ്യവസ്ഥ പി സി ജോര്‍ജ് ലംഘിച്ചുവെന്നും ഇതിന് മുമ്പും സമാന കുറ്റകൃത്യം നടത്തിയിട്ടുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

പി സി ജോര്‍ജിന്റെ പരാമര്‍ശം ഗൗരവതരമാണ്. പി സി ജോര്‍ജ് ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവാണ്. അബദ്ധങ്ങള്‍ ആവര്‍ത്തിക്കുന്നുവെന്ന് ഹൈക്കോടതി വ്യക്തമാക്കി.

പറ്റിയത് അബദ്ധമെന്നാണ് പി സി ജോര്‍ജിന്റെ അഭിഭാഷകന്റെ വാദം. സമാനമായ നാല് കുറ്റകൃത്യങ്ങള്‍ പി സി ജോര്‍ജിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രകോപനപരമായ പരാമര്‍ശമാണ് പി സി ജോര്‍ജ് നടത്തിയതെന്നും പൊലീസ് പറഞ്ഞു.

ഇക്കഴിഞ്ഞ ജനുവരി അഞ്ചിനാണ് ചാനല്‍ ചര്‍ച്ചയില്‍ ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയത്. പരാതിയില്‍ മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയായിരുന്നു പി സി ജോര്‍ജിനെതിരെ ഈരാറ്റുപേട്ട പോലീസ് കേസെടുത്തത്.

Latest