Connect with us

pc george hate speech

വിദ്വേഷ പ്രസംഗം: പി സി ജോര്‍ജിന് വീണ്ടും നോട്ടീസ്

തിങ്കളാഴ്ച ചോദ്യം ചെയ്യലിന് തിരുവനന്തപുരത്ത് ഹാജരാകണം

Published

|

Last Updated

തിരുവനന്തപുരം |  മുസ്ലിംങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി പി സി ജോര്‍ജിന് വീണ്ടും അന്വേഷണ സംഘത്തിന്റെ നോട്ടീസ്. ഇന്നലെ നല്‍കിയ നോട്ടീസില്‍ തിങ്കളാഴ്ച തിരുവനന്തപുരത്ത് ഹാജരാകണമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

അതിനിടെ പി സി ജോര്‍ജ് തൃക്കാക്കരയില്‍ പ്രചാരണത്തിന് പോയത് ജാമ്യവ്യവസ്ഥയുടെ ലംഘനമായി കണക്കാക്കാനാകില്ലെന്ന് പോലീസിന് നിയമോപദേശം ലഭിച്ചു. ഇതിനാല്‍ അദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കാന്‍ പോലീസ് കോടതിയെ സമീപിക്കില്ല. പി സി ജോര്‍ജ് തൃക്കാക്കരയില്‍ നടത്തിയ പ്രസംഗം പോലീസിന്റ പരിശോധനയിലാണ്.

നേരത്തെ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി ജാമ്യം റദ്ദാക്കിയ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പി സി ജോര്‍ജ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജി പിന്‍വലിച്ചിരുന്നു. ജാമ്യം റദ്ദാക്കിയ മജിസ്‌ട്രേറ്റിന്റെ തീരുമാനം തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി നല്‍കിയത്. ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് ഹരജി പിന്‍വലിക്കുന്നതെന്ന് പി സി ജോര്‍ജ് പറഞ്ഞിരുന്നു.