Kerala
വിദ്വേഷ പ്രസംഗം ആവര്‍ത്തിച്ചത് ഗൂഢാലോചനയുടെ ഭാഗം; പി സി ജോര്‍ജിനെതിരായ റിമാന്റ് റിപ്പോര്‍ട്ട് പുറത്ത്
പി സി ജോര്‍ജ് രണ്ട് മതവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമം നടത്തിയെന്നതാണ് റിപ്പോര്‍ട്ടില്‍ പ്രധാനമായും പറയുന്നത്
തിരുവനന്തപുരം | മതവിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റിലായ പി സി ജോര്‍ജിന്റെ റിമാന്റ് റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്ത്. പി സി ജോര്‍ജ് രണ്ട് മതവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമം നടത്തിയെന്നതാണ് റിപ്പോര്‍ട്ടില്‍ പ്രധാനമായും പറയുന്നത്. നിയമനടപടിയെടുത്തിട്ടും വീണ്ടും വിദ്വേഷ പ്രസംഗം ആവര്‍ത്തിച്ചത് ഗൂഢാലോചനയുടെ ഭാഗമായാണെന്നും റിമാന്റ് റിപ്പോര്‍ട്ടിലുണ്ട്. ജോര്‍ജിനെ വെറുതെ വിട്ടാല്‍ സമാന കുറ്റങ്ങള്‍ ആവര്‍ത്തിക്കുമെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
പി സി ജോര്‍ജിന്റെ ശബ്ദ സാമ്പിള്‍ പരിശോധിക്കണമെന്ന ആവശ്യവും പ്രോസിക്യൂഷന്‍ കോടതിക്ക് മുന്നില്‍ വെച്ചു. പി സി ജോര്‍ജിനെ വെറുതെ വിട്ടാല്‍ സമാന കുറ്റങ്ങള്‍ ആവര്‍ത്തിക്കും. മത സ്പര്‍ദ്ധയുണ്ടാക്കാന്‍ മാത്രമാണ് വിദ്വേഷ പ്രസംഗങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍്ട്ടില്‍ പറയുന്നു
പി സി ജോര്‍ജിനെ അല്‍പ്പ സമയത്തിനകം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. അര്‍ദ്ധരാത്രി 12 35 ഓടെയാണ് ഫോര്‍ട് പോലീസ് പി സി ജോര്‍ജിനെ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചത്.