Connect with us

National

ഹത്രാസ് കേസ്‌; പ്രതികള്‍ ഇന്ന് ജയില്‍ മോചിതരായി

നാല് പേരില്‍ മൂന്ന് പേരാണ് ജയില്‍ മോചിതരായത്

Published

|

Last Updated

അലിഗഡ്| ഹത്രാസില്‍19 കാരിയായ ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ഇന്ന് ജയില്‍ മോചിതരായി. ഉത്തര്‍പ്രദേശിലെ അലിഗഡ് ജില്ലാ ജയിലില്‍ നിന്നാണ് അവര്‍ പുറത്തിറങ്ങിയത്. പ്രതികളായ രാമു, ലവ്കുശ്, രവി എന്നിവരാണ് ജയില്‍ മോചിതരായത്.

നാല് പേരില്‍ മൂന്ന് പേരാണ് മോചിതരായത്. മൂന്ന് പേരെ കോടതി വെറുതെവിട്ടെന്നും പ്രതിയായ സന്ദീപിനെ കൊലക്കുറ്റത്തിനും പട്ടികജാതി-പട്ടികവര്‍ഗ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ക്കുമാണ് ശിക്ഷിക്കപ്പെട്ടത്.

നാല് പ്രതികളുണ്ടായിരുന്നു. മൂന്ന് പേരെ വിട്ടയച്ചു. സന്ദീപിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ബാക്കിയുള്ള മൂന്ന് പേരെ ഇന്ന് രാവിലെ എട്ട് മണിക്ക് വിട്ടയച്ചതായി ജയിലര്‍ പി.കെ. സിംഗ് പറഞ്ഞു.

ഇവരെ ഇന്നലെ കോടതി വെറുതെ വിട്ടെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ ഒരു ദിവസത്തെ സാവകാശം വേണമെന്ന് അദ്ദേഹം പറഞ്ഞു.

 

 

Latest