Connect with us

രാജ്യത്തെ പിടിച്ചുലച്ച ഹത്രാസ് കൂട്ട ബലാത്സംഗ കൊലക്കേസിൽ മൂന്ന് പ്രതികളെ കോടതി വെറുതെവിട്ടു. ഒരാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി. പ്രതികളായ ലവ്കുഷ് സിംഗ്, രാമു സിംഗ്, രവി സിംഗ് എന്നിവരെയാണ് വെറുതെ വിട്ടത്. സന്ദീപ് താക്കൂറാണ് കുറ്റക്കാരൻ. സംഭവത്തിൽ രണ്ടര വർഷത്തിന് ശേഷമാണ് എസ്‌സി-എസ്ടി കോടതി വിധി പറഞ്ഞത്.

നാല് പ്രതികൾക്കെതിരെയും കൂട്ടബലാത്സംഗ കുറ്റം തെളിയിക്കപ്പെട്ടില്ല. താരതമ്യേന നിസ്സാരമായ വകുപ്പുകൾ മാത്രമാണ് കുറ്റക്കാരനായ സന്ദീപിനെതിരെ ചുമത്തിയിരിക്കുന്നത്. മനഃപൂർവമല്ലാത്ത നരഹത്യ, എസ്‌സി/എസ്ടി ആക്‌ട് എന്നിവ പ്രകാരമാണ് ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. അതേസമയം, കോടതിവിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പരാതിക്കാരന്റെ അഭിഭാഷകൻ അറിയിച്ചു.

വീഡിയോ കാണാം

Latest