Connect with us

National

ഹത്രാസ് ദുരന്തം; ഭോലെ ബാബയുടെ അടുത്ത അനുയായി അറസ്റ്റില്‍

ദുരന്തത്തിനിടയാക്കിയ സത്സംഗം പരിപാടിയുടെ മുഖ്യ സംഘാടകരില്‍ ഒരാളായിരുന്നു ദേവ് പ്രകാശ് മധുക്കര്‍

Published

|

Last Updated

ന്യൂഡല്‍ഹി |  ഹത്രാസ് ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ ഭോലെ ബാബയുടെ അടുത്ത അനുയായി ദേവ് പ്രകാശ് മധുക്കറിനെ അറസ്റ്റ് ചെയ്തു. ദുരന്തത്തിനിടയാക്കിയ സത്സംഗം പരിപാടിയുടെ മുഖ്യ സംഘാടകരില്‍ ഒരാളായിരുന്നു ദേവ് പ്രകാശ് മധുക്കര്‍. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയപ്രകാശ് മധുക്കര്‍ ഇന്ന് നേരിട്ടെത്തി പോലീസില്‍ കീഴടങ്ങുകയായിരുന്നു എന്ന് അഭിഭാഷകന്‍ അറിയിച്ചു.

കേസിലെ ഒന്നാം പ്രതിയാമ് ദേവ് പ്രകാശ് മധുക്കര്‍.അപകടത്തിന് പിന്നാലെ ഒളിവില്‍ പോയ ഭോലെ ബാബയെ കണ്ടെത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. ഭോലെ ബാബ യുപിയില്‍ തന്നെയുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അഭിഭാഷകന്‍ എ പി സിങ്ങ് പ്രതികരിച്ചു.

 

Latest