Hijab Row in Karnataka
മുസ്ലിങ്ങള്‍ക്കെതിരെയുള്ള വിദ്വേഷം ഇന്ത്യയില്‍ സാധാരണയായി: ഉമര്‍ അബ്ദുല്ല
കര്‍ണാടകയില്‍ ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടിക്ക് നേരെ ഹിന്ദുത്വ പ്രവര്‍ത്തകര്‍ പാഞ്ഞടുക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു പ്രതികരണം
![](https://assets.sirajlive.com/2022/02/omar-abdulla.jpg)
ശ്രീനഗര്‍ | വെവിധ്യം ആഘോഷിക്കപ്പെടാത്ത രാജ്യമായി ഇന്ത്യ മാറിയെന്നും മുസ്ലിങ്ങള്‍ക്കെതിരെയുള്ള വിദ്വേഷം രാജ്യത്ത് സര്‍വ്വസാധാരണയായെന്നും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല. കര്‍ണാടകയിലെ ഒരു കോളജില്‍ ഹിജാബ് ധരിച്ചെത്തിയ യുവതിക്ക് നേരെ കാവിഷാള്‍ അണിഞ്ഞെത്തിയ ഹിന്ദുത്വ പ്രവര്‍ത്തകര്‍ ജയ് ശ്രീറാം വിളികളുമായി പാഞ്ഞടുക്കുന്ന ചിത്രത്തിന് ട്വിറ്ററില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഈ യുവാക്കള്‍ക്ക് എത്രമാത്രം ധൈര്യമുണ്ട്. ഒറ്റക്കുള്ള പെണ്‍കുട്ടിയെ ലക്ഷ്യംവെക്കുന്ന ഈ യുവാക്കള്‍ എത്ര ആഭാസന്‍മാരാണ്. വൈവിധ്യം ആഘോഷിക്കപ്പെടാത്ത ഇടമായി രാജ്യം മാറിയിരിക്കുന്നു. പകരം ജനങ്ങളെ ശിക്ഷിക്കുവാനും ഒഴിവാക്കുവാനുമാണ് നമ്മള്‍ ആഗ്രഹിക്കുന്നതെന്ന് ഉമര്‍ അബ്ദുല്ല പറഞ്ഞു.