Connect with us

Editors Pick

ബിപി ഉണ്ടോ? എങ്കിൽ ഈ ഭക്ഷണങ്ങളോട് നോ പറഞ്ഞോളൂ...

ദൈനംദിന ജീവിതത്തിൽ നമ്മൾ കഴിക്കുന്ന ചില ഭക്ഷണങ്ങൾ നിങ്ങളുടെ ശരീരത്തിലെ ഉയർന്ന രക്തസമ്മർദ്ദത്തെ പ്രോത്സാഹിപ്പിച്ചേക്കും. ഏതൊക്കെയാണ് ആ ഭക്ഷണങ്ങൾ എന്നു നോക്കാം.

Published

|

Last Updated

മനുഷ്യജീവിതത്തെ സങ്കീർണമായ ഒരു അവസ്ഥയിൽ എത്തിക്കുന്ന അസുഖമാണ് ബ്ലഡ് പ്രഷർ അഥവാ ബിപി. സിസ്റ്റോളിക് പ്രഷർ 140 നും ഡയസ്റ്റോളിക് പ്രഷർ 90 നും മുകളിൽ ഉയർന്നു കാണുന്ന അവസ്ഥയാണ് ഹൈപ്പർടെൻഷൻ അഥവാ ഉയർന്ന രക്തസമ്മർദ്ദം. ഇത് ഹൃദയത്തിന് അധിക ജോലി ഭാരമുണ്ടാക്കുകയും ക്രമേണ ഹൃദയപ്രവർത്തനങ്ങളുടെ താളാത്മകത നിലച്ച് ഹൃദയസ്തംഭനത്തിന് കാരണമാകുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ബ്ലഡ് പ്രഷറിന്റെ കാര്യത്തിൽ ഒരു പ്രത്യേക ശ്രദ്ധ വേണം.

ബ്ലഡ് പ്രഷർ ഹൃദയാഘാതം മാത്രമല്ല സ്ട്രോക്കും ഉണ്ടാക്കിയേക്കും. അതുകൊണ്ടുതന്നെ ബ്ലഡ് പ്രഷറിനെ കുറിച്ച് എപ്പോഴും ഒരു ധാരണ ഉണ്ടായിരിക്കുന്നത് നല്ലതാണ്. ദൈനംദിന ജീവിതത്തിൽ നമ്മൾ കഴിക്കുന്ന ചില ഭക്ഷണങ്ങൾ നിങ്ങളുടെ ശരീരത്തിലെ ഉയർന്ന രക്തസമ്മർദ്ദത്തെ പ്രോത്സാഹിപ്പിച്ചേക്കും. അതുകൊണ്ട് ഈ ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. ഏതൊക്കെയാണ് ആ ഭക്ഷണങ്ങൾ എന്നു നോക്കാം.

ഉപ്പ്

ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ആദ്യം ഒഴിവാക്കേണ്ടത് അമിത അളവിൽ ഉപ്പ് കഴിക്കുന്നതാണ്. ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ ഉപ്പ് കുറവായി ചേർത്ത ഭക്ഷണം തിരഞ്ഞെടുക്കണം. ഉപ്പിന്റെ അമിത ഉപയോഗം ബ്ലഡ് പ്രഷറിനെ പ്രോത്സാഹിപ്പിക്കും. അതുകൊണ്ടുതന്നെ കഴിയുന്നതും ഉപ്പ് ഒഴിവാക്കുന്നതാണ് നല്ലത്.

അച്ചാറും പപ്പടവും

അച്ചാറുകളും പപ്പടങ്ങളും ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കേണ്ടത് ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കാൻ അത്യാവശ്യമാണ്. ഇവ വളരെ പെട്ടെന്ന് നിങ്ങളുടെ രക്തസമ്മർദ്ദം കൂട്ടുന്ന ഘടകങ്ങളാണ്. അത് കൊണ്ട് തന്നെ ഭക്ഷണത്തിൽ നിന്ന് അച്ചാറും പപ്പടവും ഒഴിവാക്കണം.

പഞ്ചസാര

പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ നിങ്ങളുടെ ഭക്ഷണത്തിൽ അധിക കലോറികൾ ചേർക്കുകയും ശരീരഭാരം വർദ്ധിപ്പിക്കുകയും ചെയ്യുന്നു, അമിതവണ്ണമാണ് ഹൈപ്പർടെൻഷൻ്റെ പ്രധാന അപകട ഘടകങ്ങളിലൊന്ന് എന്ന് പറയേണ്ടതില്ലല്ലോ.

മദ്യപാനം

രക്തസമ്മർദ്ദമുള്ള രോഗികൾക്ക് ഏറ്റവും കൂടുതൽ പ്രശ്നം ആകുന്ന സാധനമാണ് മദ്യം. മദ്യത്തെ ജീവിതത്തിലേക്ക് അടുപ്പിക്കാതിരിക്കുക എന്നത് ജീവിതത്തിൽ നല്ല രീതിയിലുള്ള ഒരു ലക്ഷണമാണ് .

കഫീൻ അടങ്ങിയ പാനീയങ്ങൾ

കോള, സോഡ, എനർജി ഡ്രിങ്കുകൾ അല്ലെങ്കിൽ കാപ്പി തുടങ്ങിയ കഫീൻ അടങ്ങിയ പാനീയങ്ങൾ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് ഇവയും പ്രഷർ രോഗികൾ ഒഴിവാക്കുന്നതാണ് നല്ലത്.

കൂടാതെ ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ ഒഴിവാക്കേണ്ട നിരവധി ഭക്ഷണങ്ങളുണ്ട്. നിങ്ങളുടെ രോഗത്തെക്കുറിച്ച് ഒരു ഡോക്ടറോട് ചോദിച്ചു മനസ്സിലാക്കി വേണ്ട സമയത്ത് വേണ്ട പ്രതിവിധിയും മുൻകരുതലും എടുക്കുന്നതാണ് ഉത്തമം.

---- facebook comment plugin here -----

Latest