Health
സ്ഥിരമായി നെഞ്ചെരിച്ചില്‍ ഉണ്ടോ! ഈ പഴം ഒന്ന് കഴിച്ചു നോക്കൂ
ആമാശയത്തിലെ ആസിഡ് അന്നനാളത്തിലേക്ക് റിഫ്‌ലക്സ് ചെയ്യുന്നതിന്റെ ഫലമായാണ് സാധാരണ നെഞ്ചെരിച്ചില്‍ ഉണ്ടാകുന്നത്.
ഇപ്പോള് ഒട്ടുമിക്ക ആളുകള്‍ക്കും നെഞ്ചരിച്ചില്‍ ഒരു സാധാരണ പ്രശ്‌നമായി മാറിയിരിക്കുന്നു . തിരക്കുപിടിച്ച ജോലിയും ആഹാര ശീലങ്ങളും ഒക്കെ നെഞ്ച് എരിച്ചിലിന് കാരണമായേക്കാം. ആമാശയത്തിലെ ആസിഡ് അന്നനാളത്തിലേക്ക് റിഫ്‌ലക്സ് ചെയ്യുന്നതിന്റെ ഫലമായാണ് സാധാരണ നെഞ്ചെരിച്ചില്‍ ഉണ്ടാകുന്നത്.
വൈകി അത്താഴം കഴിക്കുമ്പോഴോ വയറിന് ദഹിപ്പിക്കാന്‍ ബുദ്ധിമുട്ടുള്ള വിഭവസമൃദ്ധമായ മസാലകള്‍ നിറഞ്ഞ ഭക്ഷണം കഴിക്കുമ്പോഴോ നെഞ്ചെരിച്ചില്‍ സാധാരണമാണ്. ”ഭക്ഷണത്തിന് ശേഷം ഒരാള്‍ പെട്ടെന്ന് കിടക്കുന്നതും അസിഡിറ്റി അല്ലെങ്കില്‍ നെഞ്ചെരിച്ചില്‍ കൂട്ടാനുള്ള കാരണമാണ്. പലപ്പോഴും അയമോദക ഗുളികകളോ, അന്റാസിഡുകളോ താല്‍ക്കാലിക ശമനം നല്‍കുന്ന മരുന്നുകളോ ആണ് നമ്മള്‍ നെഞ്ചെരിച്ചിലില്‍ നിന്ന് രക്ഷനേടാന്‍ വേണ്ടി ഉപയോഗിക്കുന്നത്.
എന്നാല്‍ വിദഗ്ധ ഡോക്ടര്‍മാര്‍ പറയുന്നത് ഒരു വാഴപ്പഴം കഴിക്കുന്നത് അന്റാസിഡുകളെക്കാള്‍ ഗുണം ചെയ്യും എന്നാണ്. ചില വ്യക്തികള്‍ക്ക് നെഞ്ച് എരിച്ചില്‍ നിന്ന് ആശ്വാസം നല്‍കാന്‍ വാഴപ്പഴത്തിന് കഴിയും. വാഴപ്പഴത്തില്‍ സ്വാഭാവിക ആന്റാസിഡുകളും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്, ഇത് വയറിലെ ആസിഡിനെ നിര്‍വീര്യമാക്കാന്‍ സഹായിക്കുംനെഞ്ചെരിച്ചില്‍ ലക്ഷണങ്ങളില്‍ നിന്ന് താല്‍ക്കാലിക ആശ്വാസം നല്‍കിക്കൊണ്ട് അസ്വസ്ഥമായ അന്നനാളത്തിന്റെ പ്രശ്‌നങ്ങളും ശമിപ്പിക്കുന്നു. എല്ലാ ആളുകളിലും ചിലപ്പോള്‍ വാഴപ്പഴം പോസിറ്റീവായി പ്രവര്‍ത്തിക്കണമെന്ന് നിര്‍ബന്ധമില്ല എന്നും അവര്‍ പറയുന്നു.
നെഞ്ചെരിച്ചിലില്‍ നിന്ന് ആശ്വാസത്തിനായി വാഴപ്പഴം കഴിക്കുമ്പോള്‍, ‘ദഹിക്കാന്‍ എളുപ്പമുള്ളതും ഗുണം ചെയ്യുന്ന പോഷകങ്ങളുടെ ഉയര്‍ന്ന സാന്ദ്രതയും ഉള്ളതിനാല്‍’ പഴുത്ത വാഴപ്പഴം തിരഞ്ഞെടുക്കുന്നതാണ് ഉത്തമം.