Career Notification
ഡിഗ്രിയുണ്ടോ, സിവില്‍ സര്‍വീസിന് ഇപ്പോൾ അപേക്ഷ ിക്കാം
അപേക്ഷ ക്ഷണിച്ചത് 1,105 ഒഴിവുകളിലേക്ക്
ന്യൂഡല്‍ഹി | യൂനിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യു പി എസ് സി) നടത്തുന്ന 2023ലെ സിവില്‍ സര്‍വീസ് പരീക്ഷയുടെ അപേക്ഷ സ്വീകരിക്കല്‍ ആരംഭിച്ചു. ഈ മാസം 21 വരെയാണ് അപേക്ഷ നല്‍കാനുള്ള അവസരം. 1,105 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. upsconline.nic.in എന്ന വെബ്‌സൈറ്റിലാണ് അപേക്ഷ നല്‍കേണ്ടത്.
പ്രിലിമിനറി പരീക്ഷ മെയ് 28നും മെയിന്‍ പരീക്ഷ സെപ്തംബര്‍ 15നും നടത്താനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.
21ൻ്റെയും 32ൻ്റെയും ഇടയില്‍ പ്രായം വരുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ക്കാണ് പരീക്ഷ എഴുതാനുള്ള അവസരം. എസ് സി, എസ് ടി, ഒ ബി സി വിഭാഗക്കാര്‍ക്ക് പ്രായ ഇളവ് ഉണ്ട്.
---- facebook comment plugin here -----