Connect with us

Web Special

നിസ്സഹായതയുടെ ഇരുട്ടിൽ നിന്നും അവർ പ്രതീക്ഷയുടെ വെളിച്ചത്തിലേക്കോ?

രാജ്യം കണ്ട ഏറ്റവും ദുഷ്‌കരവും സാഹസികവുമായ രക്ഷാദൗത്യത്തിൽ ആശങ്കയുടെ നിമിഷങ്ങൾക്ക് സമാധാനത്തിന്റെ തൂവൽ സ്പർശമേകുന്നതായിരന്നു ഇന്ന് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങൾ. അസ്തമിക്കാത്ത പ്രതീക്ഷയുടെയും പ്രാർത്ഥനയുടെയും മണിക്കൂറുകൾക്ക് ശേഷം ഉത്തരാഖണ്ഡിലെ ഉത്തരകാശി സിൽക്യാര ടണലിൽ കുടുങ്ങിയ തൊഴിലാളികളുടെ മുഖങ്ങൾ പുലർച്ചെ 3.45ഓടെ ക്യാമറയിൽ തെളിഞ്ഞപ്പോൾ രക്ഷാദൗത്യ ക്യാമ്പിൽ വികാരഭരിതമായ നിമിഷങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്.

Published

|

Last Updated

പത്തു ദിവസം നീണ്ട നെഞ്ചിടിപ്പിനൊടുവിൽ ഇന്ന് രാവിലെ രാജ്യം കണ്ടത് പ്രത്യാശയുടെ തിരിനാളം ജ്വലിക്കുന്ന നാല്പത്തൊന്ന് മനുഷ്യരെയാണ്. രാജ്യം കണ്ട ഏറ്റവും ദുഷ്‌കരവും സാഹസികവുമായ രക്ഷാദൗത്യത്തിൽ ആശങ്കയുടെ നിമിഷങ്ങൾക്ക് സമാധാനത്തിന്റെ തൂവൽ സ്പർശമേകുന്നതായിരന്നു ഇന്ന് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങൾ. അസ്തമിക്കാത്ത പ്രതീക്ഷയുടെയും പ്രാർത്ഥനയുടെയും മണിക്കൂറുകൾക്ക് ശേഷം ഉത്തരാഖണ്ഡിലെ ഉത്തരകാശി സിൽക്യാര ടണലിൽ കുടുങ്ങിയ തൊഴിലാളികളുടെ മുഖങ്ങൾ പുലർച്ചെ 3.45ഓടെ ക്യാമറയിൽ തെളിഞ്ഞപ്പോൾ രക്ഷാദൗത്യ ക്യാമ്പിൽ വികാരഭരിതമായ നിമിഷങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്.

“ഞങ്ങൾ ഉടൻ നിങ്ങളിലേക്കെത്തുമെന്ന് ” രക്ഷാപ്രവർത്തകർ തൊഴിലാളികൾക്ക് വാക്ക് നൽകുന്നത് ലോകം ഇന്ന് ഒരുമിച്ച് വീക്ഷിച്ചു. ഇനിയങ്ങോട്ടള്ള രക്ഷാപ്രവർത്തനങ്ങൾക്ക് ഇത് വലിയ ആവേശമാണ് ക്യാമ്പിൽ പകർന്നത്. വോക്കി ടോക്കികൾ ഉപയോഗിച്ച് തൊഴിലാളികൾ രക്ഷാപ്രവർത്തകരോട് സംസാരിച്ചു. രക്ഷാധൗത്യത്തിൽ ഏർപ്പെട്ടവർക്ക് വലിയ ആശ്വാസം നൽകുകയാണ് ഇതെല്ലാം. ദീർഘനാളായുള്ള രക്ഷാപ്രവർത്തനത്തിൽ സുപ്രധാന പങ്കാണ് വോക്കി ടോക്കികളും ക്യാമറകളും വഹിക്കുന്നത്.

തുരങ്കത്തിൽ തൊഴിലാളികൾ കൂടുങ്ങി കിടക്കുന്ന ഭാഗത്തിനരികെ ആറിഞ്ച് പൈപ്പ് കടത്തി , ആ പൈപ്പിനുള്ളിലൂടെ അകത്തെത്തിച്ച എൻഡോസ്‌കോപി ക്യാമറയാണ് ദൃശ്യങ്ങൾ പുറത്തെത്തിച്ചത്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ആരോഗ്യസ്ഥിയും ടണലിനുള്ളിലെ സാഹചര്യവും ദൗത്യ സംഘത്തിന് നിരീക്ഷിക്കാൻ ഈ ക്യമാറവഴി സാധിക്കുന്നുണ്ട്. ആറിഞ്ച് വ്യാസമുള്ള പൈപ്പാണ് അക്ഷരാർത്ഥത്തിൽ കുടുങ്ങിക്കിടക്കുന്നവരുടെ ജീവനാഡിയായി പ്രവർത്തിക്കുന്നത്. ഇതുവഴിയാണ് തൊഴിലാളികൾക്ക് ഭക്ഷണം എത്തിച്ചുനൽകുന്നതും അവരുമായി ആശയവിനിമയം നടത്തുന്നതും എല്ലാം.

തൊഴിലാളികളെ ആരോഗ്യത്തോടെ താങ്ങിനിർത്താൻ മെഡിക്കൽ വിദഗ്ധരുടെ സഹായത്തോടെ പ്രത്യേക ഡയറ്റ് പ്ലാൻ രൂപപ്പെടുത്തി മൾട്ടിവിറ്റാമിനുകൾ, ആന്റീഡിപ്രസന്റുകൾ, ഡ്രൈ ഫ്രൂട്ട്സ് എന്നിവയും പൈപ്പിലൂടെ വിതരണം ചെയ്തുവരുന്നുണ്ട്. തിങ്കളാഴ്ച, പൈപ്പ് സ്ഥാപിച്ച ഉടൻ തന്നെ തൊഴിലാളികൾക്ക് കുപ്പികളിൽ ചൂടുള്ള കിച്ചഡി പാചകം ചെയ്ത് നൽകി. 10 ദിവസത്തിനുള്ളിൽ തൊഴിലാളികൾ ലഭിക്കുന്ന ശരിയായ ഭക്ഷണമായിരുന്നു ഇത്.

എന്നാൽ പുറത്തുവന്ന ദൃശ്യങ്ങളിൽ കുടുംബാഗങ്ങൾ സംതൃപ്തരല്ല. തൊഴിലാളികൾ പുറത്തെത്തിയാൽ മാത്രമേ ഇവരുടെ ആശങ്ക അകലുകയുള്ളു. എന്നിരുന്നാലും പ്രതീക്ഷകൾ അറ്റ് ഉറ്റവർക്ക് വേണ്ടി ദിവസങ്ങളോളം കാത്തിരുന്നവർക്ക് ആശ്വാസത്തിന്റെ നേരിയ അനുഭവം നൽകുന്ന നിമിഷമാണ് ഇന്ന് പുറത്തുവന്ന 45 സെക്കന്റ്ഓളം ദൈർഘ്യമുള്ള ദൃശ്യങ്ങൾ.

വെർട്ടിക്കൽ ഡ്രില്ലിംഗ് ആരംഭിച്ച് രക്ഷാപ്രവർത്തനം വേഗത്തിലാക്കാനാണ് നിലവിൽ തീരുമാനം. നേരത്തെ അവശിഷ്ടങ്ങളും തുരങ്കത്തിന്റെ കവാടവും തമ്മിലുള്ള വിടവിന്റെ വ്യാപ്തി പഠിക്കാൻ ഡ്രോൺ സർവേ നടത്താൻ രണ്ടുതവണ ശ്രമിച്ചിരുന്നു. എന്നാൽ അവശിഷ്ടങ്ങൾക്ക് മുകളിലൂടെ 28 മീറ്ററിനപ്പുറത്തേക്ക് പോകാൻ ഡ്രോണിന് കഴിഞ്ഞില്ല. ഇതിനിടെ ഒരു ഡ്രോൺ കേടാവുകയും ചെയ്തു.

ഹിമാലയൻ മേഖലയുടെ അതീവ പരിസ്ഥിതി ലോല സ്വഭാവമാണ് രക്ഷാദൗത്യത്തിലെ മുഖ്യതടസ്സമായി കണക്കാക്കപ്പെടുന്നത്. തുരങ്കം ഇടിഞ്ഞുവീണു വലിയ അപകടം ഉണ്ടാവാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിച്ചാണ് ഓരോ നീക്കവും നടത്തുന്നത്. അതുകൊണ്ട് തന്നെ രക്ഷാദൗത്യത്തിന് നല്ല വേഗക്കുറവ് അനുഭവപ്പെടുന്നുമുണ്ട്. തുരങ്കത്തിന് സമീപം മെഡിക്കൽ സംവിധാനങ്ങളും അടിസ്ഥാന സൗകര്യവും ഉറപ്പു വരുത്തിയിട്ടുണ്ട്. കൂടാതെ സമീപത്തെ ആശുപത്രികളും തൊഴിലാളികളെ പുറത്തെത്തിച്ചാൽ ഉടനടി നടപ്പിലാക്കേണ്ട രക്ഷാദൗത്യങ്ങൾക്കായി സജ്ജമാണ്.

നവംബർ 12ന് രാവിലെയാണ് നിർമ്മാണം പുരോഗമിക്കുന്ന സിൽക്യാര തുരങ്കത്തിൽ മണ്ണിടിച്ചിൽ ഉണ്ടായത്. രക്ഷാ പ്രവർത്തകർക്ക് മുന്നോട്ട് നീങ്ങാൻ ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ പാറകല്ലുകളും മണ്ണും വീണടിഞ്ഞ അവസ്ഥയിലായിരുന്നു തുരങ്കത്തിന്റെ ഉൾഭാഗം. ഇതിനുള്ളിലായാണ് കഴിഞ്ഞ പത്തോളം ദിവസങ്ങളായ് 41 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നത്.

---- facebook comment plugin here -----

Latest