National
ഹൈദരാബാദില്‍ 50 ലക്ഷം രൂപയുടെ ഹവാല പണം പിടികൂടി
ഒരാള്‍ അറസ്റ്റില്‍

ഹൈദരാബാദ് | ഹൈദരാബാദില്‍ 50 ലക്ഷം രൂപയുടെ ഹവാല പണം പിടികൂടി. മദാപൂര്‍ പോലീസ് സ്‌റ്റേഷനിലെ പ്രത്യേക അന്വേഷണ സംഘമാണ് രായദുര്‍ഗത്ത് നിന്ന് പണം പിടികൂടിയത്. സംഭവത്തില്‍ വിക്രം എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നോവ ക്രിസ്റ്റയില്‍ മഹാരാഷ്ട്രയിലേക്ക് പണം കടത്തുന്നതിനിടെ വ്യാഴാഴ്ച ഉച്ചയോടെയാണ് ഇയാള്‍ പിടിയിലാകുന്നത്. കൃത്യമായ രേഖകള്‍ നല്‍കാന്‍ വിക്രമിനായില്ലെന്നും തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായും പോലീസ് അറിയിച്ചു.
---- facebook comment plugin here -----