Connect with us

National

ഹവാല ഇടപാട്; ഡല്‍ഹി ആരോഗ്യമന്ത്രി അറസ്റ്റില്‍

അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് എഎപി

Published

|

Last Updated

ന്യൂഡല്‍ഹി | ഹവാല ഇടപാടില്‍ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. ഹവാല ഇടപാടില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മന്ത്രിയെ അറസ്റ്റ് ചെയ്തത്. ഹവാല ഇടപാടില്‍ സത്യേന്ദ്രന്‍ ജെയിന് ബന്ധമുണ്ടെന്ന് ഇ ഡി വ്യക്തമാക്കി.

2015-2016 ലാണ് 4.81 കോടി രൂപയുടെ ഹവാല ഇടപാട് നടന്നതെന്നും സത്യേന്ദർ ജയിന് ഹവാല ഇടപാടിൽ പങ്കുണ്ടെന്ന മൊഴിയുണ്ടെന്നും ഇഡി അറിയിച്ചു. സത്യേന്ദർ ജയിൻ നിഴൽ കമ്പനികളിൽ നിന്ന് പണം കൈപറ്റി ഭൂമി വാങ്ങിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍

അതേ സമയം അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് എഎപി പ്രതികരിച്ചു