Kerala
കിഫ്ബിയില്‍ തോമസ് ഐസക്കിന് സമന്‍സ് അയക്കാന്‍ ഇ ഡി ക്ക് ഹൈക്കോടതി അനുമതി
സമന്‍സുമായി ബന്ധപ്പെട്ട് എന്തെങ്കിലും തര്‍ക്കം വരുന്ന പക്ഷം തോമസ് ഐസക്കടക്കമുള്ളവര്‍ക്ക് കോടതിയെ സമീപിക്കാനുള്ള അനുമതിയും കോടതി നല്‍കുന്നുണ്ട്
കൊച്ചി | കിഫ്ബിയുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി തോമസ് ഐസക്ക് ഉള്‍പ്പെടെയുള്ളവര്‍ക്ക് സമന്‍സ് അയക്കാന്‍ ഇഡിക്ക് അനുമതി നല്‍കി ഹൈക്കോടതി .
ഇ ഡിക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തോമസ് ഐസക്കിനെ ചോദ്യംചെയ്താല്‍ മാത്രമേ കേസ് മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളു എന്ന് വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് സമന്‍സ് അയക്കുന്നതിനുള്ള തടസ്സം നീക്കിക്കൊണ്ട് മുന്‍ ഉത്തരവ് കോടതി ഭേദഗതിചെയ്തത് .വരുന്ന ഏതാനും ദിവസത്തിനുള്ളില്‍ തോമസ് ഐസക്കിന് സമന്‍സ് അയക്കുമെന്നാണ് ഇ ഡി വൃത്തങ്ങള്‍ പറയുന്നത് .
അതേസമയം സമന്‍സുമായി ബന്ധപ്പെട്ട് എന്തെങ്കിലും തര്‍ക്കം വരുന്ന പക്ഷം തോമസ് ഐസക്കടക്കമുള്ളവര്‍ക്ക് കോടതിയെ സമീപിക്കാനുള്ള അനുമതിയും കോടതി നല്‍കുന്നുണ്ട്