Connect with us

Kerala

ഇ ഡി ക്ക് മുന്നില്‍ ഹാജരാകണോയെന്ന് ഐസകിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി; കേസ് നാളെ വീണ്ടും പരിഗണിക്കും

കിഫ്ബി വൈസ് ചെയര്‍മാന്‍ മാത്രമാണ് താനെന്ന് തോമസ് ഐസക് കോടതിയില്‍ വ്യക്തമാക്കി.

Published

|

Last Updated

കൊച്ചി |  മസാലബോണ്ട് കേസില്‍ നാളെ ഇ ഡി ക്ക് മുന്നില്‍ ഹാജരാകണോയെന്ന് തോമസ് ഐസകിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി. കേസ് നാളെ വീണ്ടും ഹൈക്കോടതി പരിഗണിക്കും. കിഫ്ബി വൈസ് ചെയര്‍മാന്‍ മാത്രമാണ് താനെന്ന് തോമസ് ഐസക് കോടതിയില്‍ വ്യക്തമാക്കി. വേറെയാരെയും ഇ ഡി സമന്‍സ് വിളിച്ചുവരുത്തിയിട്ടില്ലെന്നും ഐസകിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ അറിയിച്ചു.

എന്തിനാണ് പുതിയ സമന്‍സെന്ന് അറിയില്ലെന്നും ഐസകിന്റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. നാളെ ഹാജരാകണമെന്ന ഇ ഡി ആവശ്യപ്പെട്ടതായി അഭിഭാഷകന്‍ അറിയിച്ചപ്പോഴാണ് ഇക്കാര്യം തോമസ് ഐസകിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി പറഞ്ഞത്. കിഫ്ബിയുടെ ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. തോമസ് ഐസകിനായി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്ത ഹാജരായി

 

Latest