Connect with us

Kerala

പ്രിയ വർഗീസിന്റെ നിയമനത്തിന് ഹൈക്കോടതി സ്റ്റേ

രണ്ടാം റാങ്കുകാരാൻ ജോസഫ് സ്‌കറിയയുടെ ഹർജിയിലാണ് നടപടി

Published

|

Last Updated

കൊച്ചി | കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രഫസറായുള്ള പ്രിയ വര്‍ഗീസിന്റെ നിയമനത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ഈ മാസം 31 വരെയാണ് നിയമന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത്. പട്ടികയിലെ രണ്ടാം റാങ്കുകാരന്‍ ജോസഫ് സ്‌കറിയ നല്‍കിയ ഹര്‍ജിയിലാണ് നടപടി. പ്രിയ വര്‍ഗീസ് അനധികൃത നിയമനം നേടിയതാണെന്നും അതിനാല്‍ അവരെ ഒഴിവാക്കി റാങ്ക് പട്ടിക പുനഃക്രമീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ജോസഫ് സ്‌കറിയ കോടതിയെ സമീപിച്ചത്. ഹര്‍ജി പ്രാഥമികമായി പരിഗണിച്ചാണ് നിയമന നടപടികള്‍ സ്റ്റേ ചെയ്യാന്‍ കോടതി ഉത്തരവുണ്ടായത്.

 

---- facebook comment plugin here -----

Latest