Connect with us

National

ആശുപത്രി പരിസരത്ത് മുറിഞ്ഞ കൈപ്പത്തിയും കടിച്ചുപിടിച്ച് തെരുവുനായ

കൈപത്തി ആരുടേതെന്നോ നായക്ക് എവിടെ നിന്നാണ് ഇത് ലഭിച്ചതെന്നതിലോ വ്യക്തത വന്നിട്ടില്ല

Published

|

Last Updated

ലഖ്‌നൗ | മുറിഞ്ഞ കൈപ്പത്തിയും കടിച്ചുപിടിച്ചുകൊണ്ട് ആശുപത്രി പരിസരത്ത് തെരുവുനായ. ലഖ്‌നൗ കിങ്ങ് ജോര്‍ജ് ആശുപത്രിയിലാണ് സംഭവം. ആശുപത്രി വളപ്പില്‍ കൈപ്പത്തിയും കടിച്ച് പിടിച്ച് നടക്കുന്ന നായയെ കണ്ട് പരിഭ്രാന്തരായ പരിസരവാസികളും രോഗികളും ചേര്‍ന്ന് നായയെ ആട്ടിയോടിക്കുകയായിരുന്നു. ഓടുന്നതിനിടയില്‍ നായ കൈപ്പത്തി ആശുപത്രിയിലെ തോട്ടത്തില്‍ ഉപേക്ഷിക്കുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ കൈപത്തി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

കൈപത്തി ആരുടേതെന്നോ നായക്ക് എവിടെ നിന്നാണ് ഇത് ലഭിച്ചതെന്നതിലോ വ്യക്തത വന്നിട്ടില്ല. അതേസമയം ആശുപത്രി മോര്‍ച്ചറിയില്‍ നിന്നും കൈപത്തി നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന്് പരിശോധിക്കുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ആശുപത്രി പരിസരത്ത് അശാസ്ത്രീയമായി സംസ്‌കരിച്ച മാലിന്യങ്ങള്‍ക്കിടയില്‍ നിന്നോ അല്ലെങ്കില്‍ മോര്‍ച്ചറിയില്‍ നിന്നോ, അതും അല്ലെങ്കില്‍ ഏതെങ്കിലും അപകടസ്ഥലത്ത് നിന്നോ ആയിരിക്കാം നായക്ക് കൈപ്പത്തി ലഭിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രാഥമികമായി വിലയിരുത്തുന്നത്.

---- facebook comment plugin here -----

Latest